സമൂഹമാധ്യമങ്ങളിലെ ‘വൈറൽ ചായക്കടക്കാരനാണ്’ ഡോളി ചായ് വാല. പ്രത്യേക രീതിയിലുള്ള ആംഗ്യവിക്ഷേപങ്ങളോടെ അടിച്ചും അടിക്കാതെയും ചായയുണ്ടാക്കിയാണ് നാഗ്പ്പൂരിലെ ഡോളി ചായ്വാല ശ്രദ്ധനേടിയത്. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ് അടക്കം ഡോളിയുടെ ചായക്കട സന്ദർശിച്ചതോടെ അദ്ദേഹം പിന്നെയും ‘പെരും വൈറലായി.’ ഏഴ് രൂപയും ഒരു കെറ്റിലും വെച്ചാണത്രേ അദ്ദേഹം തന്റെ ചായയാത്ര ആരംഭിച്ചത്. ഇന്ന് ഒരൊറ്റ പരിപാടിക്ക് അഞ്ചു ലക്ഷം രൂപ വാങ്ങിക്കുന്നിടത്തേക്ക് അദ്ദേഹം വളർന്നിരിക്കുന്നു. ഇതിനു പിന്നിലാകട്ടെ ഏതു ബിസിനസ്സിനേയും ഒറ്റയടിക്ക് വൈറലാക്കാൻ കെൽപ്പുള്ള ഓൺലൈൻ ലോകവും.

1998ൽ നാഗ്പൂരിൽ ജനിച്ച ഡോളി ചെറുപ്പം മുതലേ കുടംബത്തിനൊപ്പം ചായ വിൽക്കാൻ തുടങ്ങി. ഏത് ജോലിയും സ്റ്റൈലായി ചെയ്താൽ ശ്രദ്ധിക്കപ്പെടും എന്നു മനസ്സിലാക്കിയ അദ്ദേഹം ചായ അടിക്കുന്നതിലും പ്രത്യേക സ്റ്റൈൽ കൊണ്ടുവന്നു. അങ്ങനെയാണ് ശ്രദ്ധിക്കപ്പെടുന്നത്. നിലവിൽ ഇൻസ്റ്റാഗ്രാമിൽ 40 ലക്ഷവും യൂട്യൂബിൽ 20 ലക്ഷവും ഫോളോവേർസാണ് അദ്ദേഹത്തിന് ഉള്ളത്. നിരവധി റിപ്പോർട്ടുകൾ പ്രകാരം ഒരു ഇവന്റിന് അദ്ദേഹം 5 ലക്ഷത്തോളം രൂപ ഈടാക്കുന്നുണ്ട്. 2024ലെ കണക്ക് അനുസരിച്ച് പത്ത് ലക്ഷത്തിലധികം രൂപയായിരുന്നു അദ്ദേഹത്തിന്റെ ആസ്തി. എന്നാൽ ഓൺലൈൻ വരുമാനവും അല്ലാത്ത വരുമാനവും എല്ലാം വെച്ച് അത് ഇപ്പോൾ എത്രയോ ഇരട്ടിയായിട്ടുണ്ടാകും എന്ന അനുമാനത്തിലാണ് നെറ്റിസൺസ്.

Dolly Chaiwala, the Nagpur tea seller, transformed into a global social media sensation after a viral video with Bill Gates in February 2024. Known for his flamboyant style, he now earns an estimated ₹5 lakh per appearance, showcasing the power of micro-entrepreneurship and personal branding.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version