ഇന്ത്യയിലെ ഏറ്റവും മികച്ച ദേശീയോദ്യാനമായി ഇടുക്കിയിലെ ഇരവികുളം നാഷണൽ പാർക്ക് (Eravikulam National Park) കഴിഞ്ഞ ദിവസം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. രാജ്യത്തെ ദേശീയോദ്യാനങ്ങൾ ഉൾപ്പെടുത്തിയുള്ള കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ മാനേജ്മെന്റ് ഇഫക്റ്റീവ്നെസ് ഇവാല്യുവേഷനിലാണ് (MEE) അഭിമാനനേട്ടം.

ജമ്മു കശ്മീരിലെ ദച്ചിഗാം ദേശീയോദ്യാനവും നാഷണൽ പാർക്കായി ഇരവികുളത്തിനൊപ്പം തിരഞ്ഞെടുക്കപ്പെട്ടു. 92.97% സ്കോറുമായാണ് ഇരവികുളവും ദച്ചിഗാമും എംഇഇ പട്ടികയിൽ ഒപ്പത്തിനൊപ്പം എത്തിയത്. ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ, വേൾഡ് കമ്മിഷൻ ഓൺ പ്രൊട്ടക്ടഡ് ഏരിയ എന്നിവയുടെ മാനദണ്ഡങ്ങൾക്കനുസരിച്ചാണ് മൂല്യനിർണയം നടത്തിയത്. ഇത്തരത്തിൽ രാജ്യത്തെ 438 സംരക്ഷിത പ്രദേശങ്ങളിലായി നടത്തിയ മൂല്യനിർണയത്തിലാണ് ഇരവികുളം ഒന്നാമതായത്. ഇരവികുളത്തിനു പുറമേ മതികെട്ടൻ ഷോല ദേശീയോദ്യാനം (90.63%), ചിന്നാർ വന്യജീവി സങ്കേതം (89.84%) എന്നിവയും പട്ടികയിൽ മുന്നിലുണ്ട്.

സംസ്ഥാനങ്ങളുടെ അടിസ്ഥാനത്തിലുള്ള മൂല്യനിർണയത്തിലും  76.22% സ്കോറോടെ കേരളം മുൻപന്തിയിലാണ്.  സംസ്ഥാന പട്ടികയിൽ വെരി ഗുഡ് റേറ്റിങ് ലഭിച്ച ഏക സംസ്ഥാനം കൂടിയാണ് കേരളം. 

Eravikulam National Park in Idukki, Kerala, has been recognized as India’s best national park by the Ministry of Environment. Discover how it achieved this top ranking alongside Dachigam National Park.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version