നടിയും മോഡലും ബിഗ് ബോസ് താരവുമായ ഷെഫാലി ജെരിവാലയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് ബോളിവുഡ്. അപസ്മാരവും വിഷാദരോഗവും ഷെഫാലിയെ അലട്ടിയിരുന്നു. ഇതിനെതിരായ പോരാട്ടത്തെ കുറിച്ച് മുമ്പ് അവർ ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞിരുന്നു. 15 വയസ്സ് അപസ്മാരം അലട്ടുന്നതായാണ് അന്ന് ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ഷെഫാലി പറഞ്ഞത്. പണം കൊണ്ടുള്ള ആസ്തിയേക്കാൾ പ്രേക്ഷകരുമായുള്ള ബന്ധമാണ് തന്റെ യഥാർത്ഥ സമ്പത്തെന്ന് വിശ്വസിച്ചിരുന്ന താരമായിരുന്നു ഷെഫാലി.

2002ൽ ‘കാന്താ ലഗാ’ എന്ന മ്യൂസിക് വീഡിയോയിലൂടെയാണ് താരം ആദ്യം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് സൽമാൻ ഖാൻ, അക്ഷയ് കുമാർ എന്നിവർക്കൊപ്പം താരം ബോളിവുഡ് അരങ്ങേറ്റം കുറിച്ചു. ടിവി, റിയാലിറ്റി ഷോകളിലൂടെയും ഷെഫാലി പ്രേക്ഷകർക്ക് പ്രിയങ്കരിയായി.

മരണസമയത്ത് ഷെഫാലി ജരിവാലയുടെ ആസ്തി ഏകദേശം 7.5 കോടി രൂപയായിരുന്നും ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. മ്യൂസിക് വീഡിയോസ്, ടിവി ഷോസ് എന്നിവയിലൂടെ വലിയ സ്വാധീനം ചെലുത്താൻ ഷെഫാലിക്കായി. ഇതിനു പുറമേ ഫിലിം കാമിയോകൾ, റിയാലിറ്റി ഷോസ്, പബ്ലിക് ഇവന്റ്സ് എന്നിവയിൽ നിന്നായിരുന്നു അവരുടെ പ്രധാന വരുമാനം. 

Actress and dancer Shefali Jariwala, known for ‘Kaanta Laga’ and ‘Bigg Boss 13’, passed away at 42 with an estimated net worth of $1 million (₹7.5 crore)

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version