ചരിത്രം രാജാക്കൻമാരുടേതു കൂടിയാണ്. ഇട്ടുമൂടാനുള്ള സമ്പത്തിനൊപ്പം മികച്ച ഭരണ പരിഷ്കാരങ്ങൾ കൊണ്ടും രാജാക്കൻമാർ കാലത്തെ കടന്നു നിലനിൽക്കുന്നു. അത്തരമൊരു രാജാവായിരുന്നു മൈസൂരിലെ മഹാരാജ കൃഷ്ണരാജ വോഡയാർ നാലാമൻ.

1930കളിൽ ഏകദേശം 400 മില്യൺ ഡോളറായിരുന്നു മഹാരാജാവിന്റെ ആസ്തി. ഇന്നത്തെ കണക്കുവെച്ച് നോക്കുമ്പോൾ ഇത് ഏതാണ്ട് ഏഴ് ബില്യൺ ഡോളറിനു തുല്യമാണ്. 1884ൽ ജനിച്ച കൃഷ്ണ രാജ, പതിനൊന്നാം വയസ്സിൽ മൈസൂർ രാജാവായി. പിന്നീട് 1940ൽ മരണം വരെ അദ്ദേഹം ആ സ്ഥാനത്തു തുടർന്നു.
വിദ്യാഭ്യാസ രംഗത്തും സാമൂഹ്യ പരിഷ്കരണ മേഖലയിലും കൃഷ്ണരാജ വോഡയാറിന്റെ ഭരണകാലം മൈസൂരിന്റെ സുവർണകാലമായി. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൃഷ്ണരാജ വോഡയാർ നേരിട്ട് സഹായധനം നൽകിയിരുന്നു. ഇതിനുപുറമേ ഏക്കർ കണക്കിന് ഭൂമിയും അദ്ദേഹം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി നൽകി.
തൊട്ടുകൂടായ്മയും ബാലവിവാഹവുമെല്ലാം നിർത്തലാക്കിയ അദ്ദേഹം തന്റെ ഭരണകാലത്ത് നടപ്പിലാക്കിയ നിരവധി അടിസ്ഥാന സൗകര്യ വികസനങ്ങളുടെ പേരിലും അറിയപ്പെടുന്നു. ബാംഗ്ലൂരിൽ ആദ്യമായി വൈദ്യുതി എത്തിച്ചത് അടക്കമുള്ള കാര്യങ്ങൾ അദ്ദേഹത്തിന്റെ ഭരണകാലത്താണ്.
Explore the enduring legacy of Maharaja Krishnaraja Wadiyar IV of Mysore, a progressive ruler who championed education, social reform, infrastructure, and culture, transforming his state into a model of development.