ചെക്ക്-ഇൻ ബാഗിൽ നിന്ന് സ്വകാര്യ ലഗേജ് നഷ്ടപ്പെട്ട വിമാന യാത്രക്കാരന് 2.74 ലക്ഷം രൂപ നഷ്ടപരിഹാരം. ആറ് വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്ക് ഒടുവിലാണ് ഹരിയാന സംസ്ഥാന ഉപഭോക്തൃ കമ്മീഷനിലൂടെ യാത്രക്കാരന് പരിഹാരം ലഭിച്ചത്.
2019 സെപ്റ്റംബർ 15നാണ് സംഭവം. കാനഡയിൽ നിന്ന് ഡൽഹിയിലേക്ക് വന്ന കുമാർ എന്ന യാത്രക്കാരന്റെ ചെക്ക്-ഇൻ ബാഗിലെ 2 ലക്ഷം രൂപ (3,633 യുഎസ് ഡോളർ) വിലമതിക്കുന്ന വിലയേറിയ വസ്തുക്കൾ നഷ്ടപ്പെടുകയായിരുന്നു. അർമാനി ജാക്കറ്റ്, റാഡോ റിസ്റ്റ് വാച്ച്, 25 ഗ്രാം സ്വർണ്ണ ചെയിൻ, ഷനേൽ പെർഫ്യൂം അടക്കമുള്ളവയാണ് നഷ്ടമായത്. എയലൈനിൽ പരാതിപ്പെട്ടതോടെ അദ്ദേഹത്തിന്റെ ബാഗിൽ നിന്ന് 1.5 കിലോഗ്രാം ലഗേജ് നഷ്ടപ്പെട്ടതായി എയർലൈൻ ജീവനക്കാരും സ്ഥിരീകരിച്ചു. ബാഗിൽ നിന്ന് നഷ്ടപ്പെട്ട വസ്തുക്കൾക്ക് നഷ്ടപരിഹാരമായി എയർലൈൻ അദ്ദേഹത്തിന് 30 യുഎസ് ഡോളർ (2025 ജൂലൈ 4 ലെ വിനിമയ നിരക്ക് പ്രകാരം 2560 രൂപ) വാഗ്ദാനം ചെയ്തു.
ഇത്രയും ചെറിയ നഷ്ടപരിഹാര തുകയിൽ അതൃപ്തി തോന്നിയ കുമാർ ജില്ലാ ഉപഭോക്തൃ കമ്മീഷനിലും പിന്നീട് ഹരിയാന സംസ്ഥാന ഉപഭോക്തൃ കമ്മീഷനിലും ഉപഭോക്തൃ പരാതി നൽകുകയായരുന്നു. രണ്ട് കമ്മീഷനുകളിലും എയർലൈൻ കേസ് തോറ്റതോടെയാണ് 2.74 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ നിർദേശിച്ചിരിക്കുന്നത്.
An Indian passenger, Kumar, won ₹2.74 lakh in compensation from an airline after his check-in bag arrived damaged with 1.5 kg of valuables missing. Consumer commissions ruled the airline failed its duty, setting a precedent for passenger rights beyond international limits.