ടുവാസ് മെഗാ തുറമുഖമെന്ന 16 മൈൽ നീളമുള്ള മെഗാ പോർട്ടിന്റെ നിർമാണത്തിലാണ് കുഞ്ഞൻ രാജ്യമായ സിംഗപ്പൂർ. നിർമാണം പൂർത്തിയാക്കുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ പോർട്ട് ആയി ഇത് മാറും.

ടുവാസ് മെഗാ തുറമുത്തിനായി ഏകദേശം 10 ബില്യൺ പൗണ്ടാണ് ചിലവ് പ്രതീക്ഷിക്കുന്നത്. 65 ദശലക്ഷം (TEU) ശേഷിയാണ് തുറമുഖത്തിന് ഉണ്ടാകുക. 1,337 ഹെക്ടർ വിസ്തൃതിയുള്ള തുറമുഖം ഏകദേശം 3300 ഫുട്ബോൾ മൈതാനങ്ങൾക്ക് തുല്യമായ ഇടത്തിലാണ്.
2040ൽ പദ്ധതി പൂർത്തിയാകും എന്നാണ് റിപ്പോർട്ട്. മറ്റ് പോർട്ടുകളെ അപേക്ഷിച്ച് കൂടുതൽ പരിസ്ഥിതി സൗഹൃദപരമാണ് പോർട്ടെന്ന് അധികൃതർ പറയുന്നു. നിലവിൽ ചൈനയിലെ ഷാങ്ഹായിലാണ് ലോകത്തിലെ ഏറ്റവും വലിയ തുറമുഖം സ്ഥിതി ചെയ്യുന്നത്.
Kochi International Airport is investing ₹50 crore to become a major aircraft maintenance hub with a new MRO hangar and Kerala’s first 3.5 lakh sq ft covered parking for 13 narrow-body planes, boosting regional aviation services