ഉപഗ്രഹ ഇന്റർനെറ്റ് സേവനരംഗത്ത് ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കുമായി അടക്കം മത്സരിക്കാൻ ഇന്ത്യൻ കമ്പനി. ഹൈദരാബാദ് ആസ്ഥാനമായുള്ള അനന്ത് ടെക്നോളജീസ് (Ananth Tech) ആണ് സ്വന്തം ഉപഗ്രഹം നിർമിച്ച് സാറ്റലൈറ്റ് ബ്രോഡ്ബാൻഡ് സേവനമടക്കം ലഭ്യമാക്കാൻ ഒരുങ്ങുന്നത്. ആഭ്യന്തര ഉപഗ്രഹത്തോടൊപ്പം  സാറ്റ്കോം വാഗ്ദാനം ചെയ്യുന്ന ആദ്യ ഇന്ത്യൻ സ്വകാര്യ കമ്പനിയാകാനാണ് അനന്ത് ടെക് ഒരുങ്ങുന്നത്. ഇന്ത്യയിലെ മാറുന്ന സാറ്റലൈറ്റ് രംഗവും അതിലേക്കുള്ള സ്വകാര്യ കമ്പനികളുടെ കടന്നുവരവുമാണ് ഇതോടെ സജീവമാകുന്നത്.

ഇതുമായി ബന്ധപ്പെട്ട് ഇൻ-സ്‌പെയ്സ് അനന്ത് ടെക്നോളജീസിന് 2028 മുതൽ ഉപഗ്രഹാധിഷ്ഠിത ബ്രോഡ്ബാൻഡ് സേവനം ലഭ്യമാക്കാൻ അനുമതി നൽകി. പദ്ധതിക്കായി നാല്  ടൺ ഭാരംവരുന്ന ഉപഗ്രഹം നിർമിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. 3000 കോടി രൂപ വരെ പ്രാരംഭ നിക്ഷേപമാണ് പദ്ധതിക്കുള്ളത്.

ഭൂമിയിൽനിന്ന് 35,000 കിലോമീറ്റർവരെ ഉയരത്തിലാകും ഉപഗ്രഹം. ഒറ്റ ഉപഗ്രഹംകൊണ്ട് ഇന്ത്യയിൽ മുഴുവൻ സേവനമെത്തിക്കാനാകും. പദ്ധതി യാഥാർഥ്യമാകുന്നതോടെ രാജ്യത്തെ ബഹിരാകാശ ആശയവിനിമയരംഗത്ത് വലിയ മാറ്റങ്ങൾ സംഭവിക്കും. സ്റ്റാർലിങ്കിനു പുറമേ യൂടെൽസാറ്റ്, വൺ വെബ്, ആമസോണിന്റെ ക്യുയ്പർ പോലുള്ള ആഗോള കമ്പനികളുമായി നേരിട്ടു മത്സരിക്കുകയാണ് അനന്ത് ടെക്ക് ഇതിലൂടെ.

Ananth Technologies will become India’s first private company to offer satellite internet by 2028 using a locally built 4-tonne GEO satellite, competing with global players like Starlink and aiming for nationwide 100 Gbps coverage.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version