MSC ELSA കപ്പൽ അപകടത്തിൽ 9531 കോടി രൂപ മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയിൽ (MSC) നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേരള സർക്കാർ. സംഭവത്തിൽ അഡ്മിറാലിറ്റി നിയമപ്രകാരം നടപടി ആവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്. വിഴിഞ്ഞത്ത് നങ്കൂരമിട്ടിരിക്കുന്ന ‌മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയുടെ മറ്റൊരു കപ്പൽ അറസ്റ്റ് ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടു. നഷ്ടപരിഹാരത്തിൽ തീരുമാനമായതിന് ശേഷം മാത്രം കപ്പൽ വിട്ടയച്ചാൽ മതിയെന്ന് ഹൈക്കോടതി ഉത്തരവിൽ പറയുന്നു.  

കപ്പലപകടത്തെയും ഓയിൽ സ്പിൽ അടക്കമുള്ളവയേയും തുടർന്ന് കേരളത്തിലെ മറൈൻ എക്കോസിസ്റ്റത്തിൽ ഉണ്ടായ മലിനീകരണം, മത്സ്യസമ്പത്തിന് ഉണ്ടായ നാശനഷ്ടം, മത്സ്യത്തൊഴിലാളികൾക്ക് നൽകേണ്ട സഹായം തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനിയിൽനിന്ന് 9000 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേരള സർക്കാർ ഹർജി സമർപ്പിച്ചിരിക്കുന്നത്. മെയ് 25നായിരുന്നു കേരള തീരത്ത് നിന്ന് 13 നോട്ടിക്കൽ മൈൽ അകലെ എംഎസ്‌സി എൽസ കപ്പൽ അപടത്തിൽപ്പെട്ടത്.

Kerala demands ₹9531 crore from Mediterranean Shipping Company (MSC) for damages caused by the MSC ELSA ship accident and oil spill, filing a High Court petition and seeking the arrest of another MSC vessel.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version