കായൽക്കാഴ്ചകൾ ആസ്വദിക്കാൻ കുട്ടനാട് ബോട്ട് സഫാരിയുമായി (Kuttanad Safari) സംസ്ഥാന ജലഗതാഗതവകുപ്പ് (SWTD). ആലപ്പുഴയിലെ വിവിധ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ടൂറിസം ബോട്ട് സർവീസുമായാണ് ജലഗതാഗത വകുപ്പ് എത്തിയിരിക്കുന്നത്.

പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ കഴിഞ്ഞ ദിവസം മുഹമ്മ ഗ്രാമപഞ്ചായത്തിലെ പാതിരാമണൽ ദ്വീപ് സന്ദർശിച്ചു. ഗൾഫ് രാജ്യങ്ങളിലെ പ്രശസ്തമായ ഡെസേർട്ട് സഫാരികളുടെ (Desert safari) മാതൃകയിലാണ് കുട്ടനാട് സഫാരി ഒരുക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഡെസേർട്ട് സഫാരി പോലെ, ഒറ്റ ബോട്ട് യാത്രയിൽ തന്നെ കുട്ടനാടിന്റെ മുഴുവൻ പ്രകൃതിഭംഗി ആസ്വദിക്കാൻ കഴിയുന്ന തരത്തിലായിരിക്കും പദ്ധതി. കെഎസ്ആർടിസി ബജറ്റ് ടൂറിസം പദ്ധതിയുമായി (KSRTC budget tourism scheme) ബന്ധിപ്പിച്ചാണ് കുട്ടനാട് സഫാരി നടപ്പാക്കുക.

ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്നാണ് കുട്ടനാട് സഫാരി സർവീസ് ആരംഭിക്കുക. നെഹ്‌റുട്രോഫി പവലിയനു സമീപത്തുകൂടെ അഴീക്കൽ കനാലിലൂടെയാകും സഞ്ചാരം. സഫാരിക്കിടെ വിനാദസഞ്ചാരികൾക്ക് നാടൻ ഭക്ഷണം ലഭ്യമാക്കാനും പ്രാദേശിക രീതികൾ പരിചയപ്പെടാനും അവസരമൊരുക്കും. പദ്ധതിയോട് അനുബന്ധിച്ച് സഞ്ചാരികൾക്കായി വിവിധ കലാപരിപാടികളും നടത്തും. ഇതിനായി പ്രത്യേക ആംഫി തിയേറ്റർ പൂർത്തിയാക്കാനും പദ്ധതിയുണ്ട്. ആംഫി തിയേറ്ററിന്റെ സ്പോൺസർഷിപ്പ് സംബന്ധിച്ച് ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി (IOC) ചർച്ചകൾ നടന്നിരുന്നു. 

The Kerala State Water Transport Department (SWTD) is launching the Kuttanad Boat Safari, a new tourism service connecting various locations in Alappuzha. Designed on the lines of a desert safari, this initiative aims to offer a comprehensive experience of Kuttanad’s natural beauty, local cuisine, and culture, linking with KSRTC’s budget tourism.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version