പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പരമോന്നത സിവിലിയൻ ബഹുമതി നൽകി ആദരിച്ച് നമീബിയ (Namibia). മോഡിയുടെ നമീബിയ സന്ദർശനവേളയിലാണ് രാജ്യം അദ്ദേഹത്തിന് ‘ഓർഡർ ഓഫ് ദി മോസ്റ്റ് ആൻഷ്യന്റ് വെൽവിഷ്യ മിറാബിലിസ്’ (Order of the Most Ancient Welwitschia Mirabilis) ബഹുമതി നൽകി ആദരിച്ചത്. നമീബിയൻ പ്രസിഡന്റ് നെതുംബോ നന്തി-എൻദൈത്വയിൽ (Netumbo Nandi-Ndaitwah) നിന്നും മോഡി അവാർഡ് ഏറ്റുവാങ്ങി.

പഞ്ചരാഷ്ട്ര സന്ദർശനത്തിന്റെ അവസാന ഘട്ടത്തിലാണ് പ്രധാനമന്ത്രി മോഡി നമീബിയ സന്ദർശിച്ചത്. സന്ദർശനത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങളും ആരോഗ്യം, വൈദ്യശാസ്ത്രം തുടങ്ങിയ മേഖലകളിലെ സഹകരണത്തിനായുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചു.  മോഡിയുടെ നമീബിയയിലേക്കുള്ള ആദ്യ സന്ദർശനം കൂടിയാണിത്. നേരത്തെ ബ്രസീൽ (Brazil), ഘാന (Ghana) തുടങ്ങിയ രാജ്യങ്ങളും മോഡിയുടെ സന്ദർശനത്തിനിടെ അദ്ദേഹത്തിന് പ്രധാന ബഹുമതികൾ നൽകി ആദരിച്ചിരുന്നു.

Prime Minister Narendra Modi received Namibia’s highest civilian award, “The Order of the Most Ancient Welwitschia Mirabilis,” during his first official visit to the nation on July 9, 2025. India and Namibia also signed four agreements across energy, healthcare, and other key sectors, marking a significant step in strengthening bilateral ties

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version