കോൺവെർസേഷനൽ എഐ സേർച്ച് എഞ്ചിനുകളിൽ (Conversational AI search engine) ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സ്റ്റാർട്ടപ്പ് പെർപ്ലെക്സിറ്റി എഐ (Perplexity AI) വാങ്ങാൻ ആഗോള ടെക് ഭീമനായ ആപ്പിൾ (Apple). 14 ബില്യൺ ഡോളറിന് ആപ്പിൾ പെർപ്ലെക്സിറ്റ് എഐ ഏറ്റെടുക്കും എന്നാണ് റിപ്പോർട്ട്. ഡീൽ പൂർത്തിയായാൽ ആപ്പിളിന്റെ ഏറ്റവും വലിയ ഏറ്റെടുക്കലാകും ഇത്. 2014ൽ മൂന്ന് ബില്യൺ ഡോളറിന് ബീറ്റ്സ് ഇലക്ട്രോണിക്സ് (Beats Electronics) ഏറ്റെടുത്തതാണ് ഇതോടെ പഴങ്കഥയാകുക. ഇന്ത്യക്കാരനായ അരവിന്ദ് ശ്രീനിവാസ് (Aravind Srinivas) സ്ഥാപിച്ച കമ്പനിയാണ് പെർപ്ലെക്സിറ്റി എഐ.
നിലവിൽ ഓപ്പൺ എഐയിലെ (OpenAI) നിക്ഷേപത്തിലൂടെ മൈക്രോസോഫ്റ്റും (Microsoft) ജെമിനിയിലൂടെ (Gemini) ഗൂഗിളും (Google) ജനറേറ്റീവ് എഐ (Generative AI) രംഗത്ത് മികവു പുലർത്തുകയാണ്. പെർപ്ലെക്സിറ്റി എഐ ഏറ്റെടുക്കുന്നതോടു കൂടി ആപ്പിളും ജനറേറ്റീവ് എഐ രംഗത്തെ മത്സരം ശക്തിപ്പെടുത്തും.
Apple is reportedly in early talks to acquire Perplexity AI for an estimated $14 billion, a strategic move to bolster its generative AI capabilities and integrate real-time, cited search into its ecosystem.