സൗദി അറേബ്യയിൽ (Saudi Arabia) വിദേശികൾക്ക് നിർദ്ദിഷ്ട പ്രദേശങ്ങളിൽ റിയൽ എസ്റ്റേറ്റ് വസ്തുക്കൾ വാങ്ങാൻ അനുമതി. സൗദി മന്ത്രിസഭ ഇതുസംബന്ധിച്ച പുതിയ നിയമം അംഗീകരിച്ചു. 2026 ജനുവരി മുതൽ സൗദി അറേബ്യയിൽ സൗദികളല്ലാത്തവർക്ക് നിർദ്ദിഷ്ട പ്രദേശങ്ങളിൽ റിയൽ എസ്റ്റേറ്റ് വസ്തുക്കൾ വാങ്ങാനാകും.

നിയമപ്രകാരം റിയാദ്, ജിദ്ദ എന്നിവയുൾപ്പെടെയുള്ള നിയുക്ത മേഖലകളിൽ സ്വത്ത് വാങ്ങാൻ സൗദികളല്ലാത്തവർക്ക് അനുവാദമുണ്ടാകും. മക്കയിലു മദീനയിലു അധിക നിയന്ത്രണ വ്യവസ്ഥകൾക്ക് വിധേയമായിരിക്കും ഇത്. ഏതൊക്കെ പ്രദേശങ്ങളാണ് വിദേശ ഉടമസ്ഥതയ്ക്ക് തുറന്നിരിക്കുന്നതെന്ന് റിയൽ എസ്റ്റേറ്റ് ജനറൽ അതോറിറ്റി തരംതിരിക്കും. തുടർന്ന് വിശദമായ എക്സിക്യൂട്ടീവ് നിയന്ത്രണങ്ങൾ പുറത്തിറക്കും.

സമ്പദ്‌വ്യവസ്ഥ വൈവിധ്യവൽക്കരിക്കുന്നതിനും വിദേശ നിക്ഷേപത്തിനായും റിയൽ എസ്റ്റേറ്റ് മേഖലയുടെ വികസനത്തിന് വേണ്ടിയുമാണ് നിയമ ഭേദഗതിയെന്ന് അധികൃതർ അറിയിച്ചു. പൗരതാൽപര്യം, വിപണി നിയന്ത്രണം എന്നിവ സംരക്ഷിക്കുന്നതിന് നിയമ ഭേദഗതി സഹായകരമാകും. നേരിട്ടുള്ള വിദേശ നിക്ഷേപം റിയൽ എസ്റ്റേറ്റ് കമ്പനികളിൽ നിന്ന് എത്തുന്നതിനും കമ്പനികൾക്ക് ആവശ്യമായ ഭൂലഭ്യത ഉറപ്പിക്കുകയുമാണ് ലക്ഷ്യം.

Saudi Arabia opens its real estate market to foreign buyers in select cities from January 2026, aiming to boost investment and tourism under Vision 2030. Learn about the new law and its implications.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version