ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിക്ക് (BJP) നൽകുന്ന സംഭാവനയിൽ വൻ വർധനയുമായി മൈനിങ് ഭീമനും ശതകോടീശ്വരനുമായ അനിൽ അഗർവാളിന്റെ (Anil Agarwal) വേദാന്ത ലിമിറ്റഡ് (Vedanta Ltd). 2025 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ 97 കോടി രൂപയാണ് വേദാന്ത ബിജെപിക്ക് സംഭാവനയായി നൽകിയിരിക്കുന്നത്. ഏകദേശം നാലിരട്ടിയാണ് മുൻ വർഷത്തെ അപേക്ഷിച്ച് വേദാന്ത ബിജെപ്പിക്കു നൽകിയിരിക്കുന്ന സംഭാവന.

അതേസമയം, പ്രതിപക്ഷ കക്ഷിയായ കോൺഗ്രസിന് നൽകുന്ന സംഭാവനയിൽ കമ്പനി വലിയ കുറവ് വരുത്തുകയും ചെയ്തിട്ടുണ്ട്. പത്ത് കോടി രൂപയാണ് കമ്പനി കോൺഗ്രസ്സിനു നൽകിയത്. കമ്പനിയുടെ ഏറ്റവും പുതിയ വാർഷിക റിപ്പോർട്ട് പ്രകാരം 2024-25 സാമ്പത്തിക വർഷത്തിൽ 157 കോടി രൂപയാണ് രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവനയായി നൽകിയത്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ബിജെപിക്ക് 26 കോടി രൂപ സംഭാവനയായി നൽകിയിടത്താണ് കമ്പനി ഇക്കുറി പാർട്ടിക്ക് 97 കോടി രൂപ സംഭാവന നൽകിയിരുക്കുന്നത്. അതേസമയം കഴിഞ്ഞ വർഷം കോൺഗ്രസിനു 49 കോടി രൂപ സംഭാവന നൽകിയ കമ്പനി ഇത്തവണ 10 കോടി രൂപ മാത്രമാണ് നൽകിയിട്ടുള്ളത്. ബിജു ജനതാദൾ, ജാർഖണ്ഡ് മുക്തി മോർച്ച തുടങ്ങിയ ചെറു പാർട്ടികൾക്കു പോലും കമ്പനി കോൺഗ്രസ്സിനു നൽകിയതിനേക്കാൾ സംഭാവന നൽകിയിട്ടുണ്ട്. 25 കോടി, 20 കോടി രൂപ എന്നിങ്ങനെയാണ് യഥാക്രമം ഈ പാർട്ടികൾക്ക് വേദാന്ത സംഭാവന നൽകിയിരിക്കുന്നത്.

Anil Agarwal’s Vedanta Ltd. significantly increased its donation to the BJP, contributing ₹97 crore, a fourfold rise from the previous year, while reducing funds to Congress.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version