ഇന്ത്യയിലെ കൊച്ചു ഗ്രാമത്തിൽ ജനിച്ച് നിരവധി പ്രതിബന്ധങ്ങളോട് പടവെട്ടി ഇന്ന് അമേരിക്കയിലെ ഏറ്റവും ധനികരുടെ പട്ടികയിൽ ഇടം നേടിയ വ്യക്തിയാണ് ജയ് ചൗധരി (Jay Chaudhry). നിലവിൽ അമേരിക്കയിലെ ഫോറിൻ ബോൺ സമ്പന്ന പട്ടികയിൽ (125 foreign-born US citizens living in the country) എട്ടാം സ്ഥാനത്താണ് അദ്ദേഹം. പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയ ഏക ഇന്ത്യക്കാരൻ കൂടിയാണ് ജയ് ചൗധരി.

2008ൽ സ്ഥാപിച്ച സൈബർ സുരക്ഷാ സ്ഥാപനമായ സീസ്‌കേലർ (Zscaler) സിഇഒ ആണ് ജയ് ചൗധരി. 2018ൽ കമ്പനി പബ്ലിക് ആയി. നിലവിൽ നാസ്ഡാക്കിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന കമ്പനിയുടെ 40 ശതമാനത്തോളം ഓഹരികൾ ജയ് ചൗധരിയുടെയും കുടുംബത്തിന്റെയും പേരിലാണ്.

1960ൽ ഹിമാലയൻ താഴ്‌വരയിലെ വൈദ്യുതി പോലുമില്ലാത്ത ചെറുഗ്രാമത്തിലാണ് ജയ് ചൗധരിയുടെ ജനനം.   നിരവധി വെല്ലുവിളികളെ അതിജീവിച്ച് അദ്ദേഹം ഇന്നത്തെ ഐഐടി വാരണാസിയിൽ നിന്ന് ബിടെക് ബിരുദം കരസ്ഥമാക്കി. 1980ൽ ബിരുദാനന്തര പഠനത്തിനായി യുഎസ്സിലെത്തിയതാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്.

1996ൽ ജയ് ചൗധരിയും ഭാര്യ ജ്യോതിയും ആദ്യ സ്റ്റാർട്ടപ്പായ സെക്യുർഐടി (SecureIT) ആരംഭിച്ചു. തുടർന്ന് നാല് ടെക് കമ്പനികൾ കൂടി അദ്ദേഹം സ്ഥാപിച്ചു. അഞ്ചാമത്തെ സംരംഭമായ സീസ്‌കേലർ വൻ വിജയമായി. 17.9 ബില്യൺ ഡോളർ അഥവാ 1.49 ലക്ഷം കോടി രൂപയാണ് അദ്ദേഹത്തിന്റെ നിലവിലെ ആസ്തി.

Discover the inspiring journey of Jay Chaudhry, CEO of Zscaler, who rose from a small Indian village to become a top foreign-born billionaire in the US.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version