തമിഴ്നാട്ടിൽ 1000 കോടി രൂപയുടെ വമ്പൻ നിക്ഷേപവുമായി ലാർസൺ ആൻഡ് ട്യൂബ്രോ (Larsen & Toubro Ltd). ചെന്നൈയ്ക്കടുത്തുള്ള കാട്ടുപ്പള്ളി കപ്പൽ നിർമ്മാണ കോംപ്ലക്സിലാണ് (Katupalli ship building complex) ഉൽപ്പാദന ശേഷി വർധിപ്പിക്കുന്നതിനായി കമ്പനിയുടെ 1000 കോടി രൂപ നിക്ഷേപം വരുന്നത്.

2009ലാണ് കമ്പനിക്ക് മോഡുലാർ ഫാബ്രിക്കേഷൻ ഫെസിലിറ്റിക്കായി (MFF) കപ്പൽ നിർമ്മാണ കോംപ്ലക്സിൽ പ്രതിവർഷം 50,000 ടൺ ഉൽപ്പാദിപ്പിക്കുന്നതിനുള്ള പരിസ്ഥിതി അനുമതിയും തീരദേശ നിയന്ത്രണ മേഖലാ അനുമതിയും ലഭിച്ചത്. ഇതിനുപുറമേ 25 ഷിപ്പ് ബിൽഡിങ്, 60 ഷിപ്പ് റിപ്പയർ അനുമതിയും ലഭിച്ചു. എന്നാൽ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിച്ച് കമ്പനിക്ക് ഉദ്ദേശിച്ച കപ്പാസിറ്റി-ക്വാണ്ടിറ്റി കൈവരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കൂടുതൽ വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ ലക്ഷ്യമിട്ടുള്ള പുതിയ നിക്ഷേപം.
Larsen & Toubro (L&T) plans a ₹1000 crore investment to boost production capacity at its Katupalli shipyard in Tamil Nadu.