സൗദി അറേബ്യയിൽ (Saudi Arabia) പുതിയ യാത്രാ സംവിധാനവുമായി ഊബർ (Uber). വനിതകൾക്ക് മാത്രമായുള്ള റൈഡ് ഓപ്ഷനാണ് ഊബർ രാജ്യത്ത് ആരംഭിച്ചിരിക്കുന്നത്. യാത്രക്കാരായ സ്ത്രീകൾക്ക് വനിതാ ഡ്രൈവർമാരുമായി ബന്ധപ്പെടാനും റൈഡുകൾ ലഭിക്കാനുമുള്ള വുമൻ ഡ്രൈവേഴ്സ് (Women Drivers) എന്ന പുതിയ സംവിധാനമാണിത്. സ്ത്രീകൾക്ക് തൊഴിൽ ശക്തിയിലും മൊബിലിറ്റി രംഗത്തും പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുള്ള സൗദിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഊബറുമായി ചേർന്നുള്ള പുതിയ ചുവടുവെയ്പ്പ്.

സ്ത്രീകൾക്ക് വാഹനമോടിക്കുന്നതിനുള്ള വിലക്ക് നീക്കി ഏഴ് വർഷത്തിനു ശേഷമാണ് സൗദി ഇത്തരമൊരു പദ്ധതിക്ക് ഊബറിലൂടെ അംഗീകാരം നൽകിയിരിക്കുന്നത്. ഇതിലൂടെ തൊഴിൽ രംഗത്തും വാഹന ഗതാഗത മേഖലയിലും സ്ത്രീ പങ്കാളിത്തം വർധിക്കുമെന്നാണ് വിലയിരുത്തൽ. പദ്ധതിയിലൂടെ 30000 സ്ത്രീകൾക്ക് തൊഴിൽ നൽകാനാകും എന്ന് ഊബർ അധികൃതർ പറഞ്ഞു.

Uber introduces “Women Drivers” in Saudi Arabia, allowing female riders to connect with women drivers, boosting safety and employment.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version