പൈനാപ്പിൾ കൃഷിയിൽ കേരളം മികവ് തുടരുന്നു. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 370,000 ടൺ വാർഷിക ഉത്പാദനവുമായി പൈനാപ്പിൾ കൃഷിയിൽ കേരളം രാജ്യത്ത് മൂന്നാം സ്ഥാനത്താണ്. ദേശീയ മാധ്യമങ്ങളുടെ കണക്കുപ്രകാരം കേരളത്തിന്റെ പൈനാപ്പിൾ മേഖലയുടെ വാർഷിക വിറ്റുവരവ് 3000 കോടിയിലേറെ രൂപയാണ്.

എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ വാഴക്കുളമാണ് (Vazhakulam) കേരളത്തിൽ പൈനാപ്പിൾ ഉത്പാദനത്തിൽ മികച്ചു നിൽക്കുന്നത്. 2500ലധികം പൈനാപ്പിൾ കർഷകരുള്ള പ്രദേശം അറിയപ്പെടുന്നതു തന്നെ പൈനാപ്പിൾ സിറ്റി എന്നാണ്. ഇവിടെ നിന്നു മാത്രം ഒരു ലക്ഷം ടണ്ണിലധികം വാർഷിക ഉത്പാദനമുണ്ട് എന്നാണ് കണക്ക്. പ്രോസസിങ്ങിനു അനുയോജ്യമായ Kew വിഭാഗത്തിൽപ്പെടുന്ന പൈനാപ്പിളാണ് ഇവിടെ അധികവും വളർത്തുന്നത് എന്ന സവിശേഷതയുമുണ്ട്. ക്വാളിറ്റി, ഒറിജിൻ എന്നിവ അടിസ്ഥാനമാക്കി ജിഐ ടാഗ് (Geographical Indication) ലഭിച്ചവയാണ് വാഴക്കുളം പൈനാപ്പിൾ (Vazhakulam Pineapple).

450000 ടൺ വാർഷിക ഉത്പാദനവുമായി പശ്ചിമ ബംഗാളാണ് (West Bengal) രാജ്യത്ത് ഏറ്റവുമധികം പൈനാപ്പിൾ ഉത്പാദിപ്പിക്കുന്നത്. ആസ്സാമാണ് (Assam) പട്ടികയിൽ രണ്ടാം സ്ഥാനത്ത്. 400000 ടണ്ണാ വാർഷിക ഉത്പാദനം. കർണാടക, ബിഹാർ എന്നീ സംസ്ഥാനങ്ങളും പൈനാപ്പിൾ ഉത്പാദനത്തിൽ ആദ്യ അഞ്ചിൽ ഇടംപിടിച്ചു.

Kerala excels in pineapple farming, ranking third nationally with 370,000 tons annual production. Vazhakulam, the ‘Pineapple City,’ leads with GI-tagged Kew variety.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version