ടെക് ലോകത്തെ തരംഗമായ എഐ സേർച്ച് എഞ്ചിൻ പെർപ്ലെക്‌സിറ്റി (Perplexity) ഒരു വർഷക്കാലം എല്ലാ എയർടെൽ (Airtel) ഉപഭോക്താക്കൾക്കും സൗജന്യമായി ഉപയോഗിക്കാവുന്ന പദ്ധതി ആരംഭിച്ചിരുന്നു. ഇതോടെ ലോകത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന എഐ സ്റ്റാർട്ടപ്പായ പെർപ്ലെക്സിറ്റിയും അതിന്റെ ഇന്ത്യൻ വംശജനായ സ്ഥാപകൻ അരവിന്ദ് ശ്രീനിവാസും (Aravind Srinivas) വാർത്തകളിൽ ഇടംപിടിക്കുകയാണ്.

Close view of a man with opened AI chat on laptop

എയർടെൽ സബ്സ്ക്രൈബർ ബെയിസിലൂടെ ആപ്പിൾ ആപ്പ് സ്റ്റോറിലും പെർപ്ലെക്സിറ്റി വൻ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആപ്പിൾ ആപ്പ് സ്റ്റോറിലെ സൗജന്യ ആപ്ലിക്കേഷനുകളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ചാറ്റ് ജിപിടി (ChatGPT) അടക്കമുള്ളവയെ കടത്തിവെട്ടിയിരിക്കുകയാണ് പെർപ്ലെക്സിറ്റി. എയർടെല്ലുമായുള്ള തന്ത്രപരമായ സഖ്യത്തെ തുടർന്നാണ് കുതിച്ചുചാട്ടം. ഉപഭോക്താക്കൾക്ക് പ്രതിവർഷം 17,000 രൂപ വിലയുള്ള പെർപ്ലെക്സിറ്റി പ്രോ സബ്‌സ്‌ക്രിപ്‌ഷനിലേക്കാണ് സൗജന്യ ആക്‌സസ് നൽകുക. എഐ രംഗത്ത് ഗൂഗിൾ ജെമിനി, മെറ്റാ എഐ തുടങ്ങിയവയ്ക്കും വൻ വെല്ലുവിളിയാണ് പെർപ്ലെക്സിറ്റി സൃഷ്ടിക്കുന്നത്. 

Indian-origin founder Aravind Srinivas’s Perplexity AI has surpassed ChatGPT on the Apple App Store in India, fueled by its strategic partnership with Airtel.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version