ഐക്കോണിക് കൺസ്യൂമർ ഡ്യൂറബിൾസ് ബ്രാൻഡായ കെൽവിനേറ്റർ (Kelvinator) ഏറ്റെടുത്ത് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിനു (RIL) കീഴിലുള്ള റിലയൻസ് റീട്ടെയിൽ വെഞ്ച്വേർസ് ലിമിറ്റഡ് (Reliance Retail). 70-80കൾ മുതൽ റഫ്രിജറേറ്റർ രംഗത്ത് ‘ദി കൂളസ്റ്റ് വൺ’ എന്ന ഗൃഹാതുര ടാഗ്ലൈനിലൂടെ ഇന്ത്യക്കാരുടെ മനസ്സിൽ ഇടംപിടിച്ച ബ്രാൻഡാണ് ഇപ്പോൾ ഇഷ അംബാനിയുടെ (Isha Ambani) നേതൃത്വത്തിലുള്ള റിലയൻസ് റീട്ടെയിൽ സ്വന്തമാക്കിയിരിക്കുന്നത്.

രാജ്യത്ത് അതിവേഗം വളരുന്ന കൺസ്യൂമർ ഡ്യൂറബിൾസ് വിഭാഗം ഉത്പന്നനിര കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് റിലയൻസിന്റെ നീക്കം. കൺസ്യൂമർ വാല്യു ഉയർത്താനും വളർച്ച വേഗത്തിലാക്കാനുമാണ് റിലയൻസ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഏറ്റെടുക്കൽ മൂല്യത്തെക്കുറിച്ചുള്ള വിവരങ്ങൾ കമ്പനി വെളിപ്പടുത്തിയിട്ടില്ല. കെൽവിനേറ്റർ ഏറ്റെടുക്കൽ റിലയൻസിനെ സംബന്ധിച്ച് നിർണായക നിമിഷമാണെന്ന് റിലയൻസ് റീട്ടെയിൽ വെഞ്ച്വേർസ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഇഷ അംബാനി പറഞ്ഞു. 

Reliance Retail Ventures Ltd. has acquired the iconic consumer durables brand Kelvinator, strengthening its product portfolio and aiming for rapid growth.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version