സമ്പൂർണ ഡിജിറ്റൽ ബാങ്ക് ആരംഭിക്കാൻ തൃശൂർ ആസ്ഥാനമായുള്ള സൗത്ത് ഇന്ത്യൻ ബാങ്ക് (South Indian Bank). പുതുതലമുറ ബാങ്കുകളുടേതിന് സമാനമായ സംവിധാനങ്ങളുമായാണ് ഈ വർഷം ആരംഭിക്കാനിരിക്കുന്ന എസ്ഐബി ഫുള്ളി ഡിജിറ്റൽ ബാങ്ക് എത്തുക. നിലവിൽ എസ്ഐബി ഡിജിറ്റൽ സേവനങ്ങൾ നൽകുന്നുണ്ട്. എന്നാൽ ലയബിലിറ്റികൾ, അസറ്റുകൾ എന്നിവ ഉൾക്കൊള്ളുന്ന ഘടനാപരമായ, ബ്രാൻഡഡ് ഓഫറിങ്ങായിരിക്കും ഫുള്ളി ഡിജിറ്റൽ ബാങ്കിന്റെ സവിശേഷതയെന്ന് എസ്ഐബി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പി.ആർ. ശേഷാദ്രി (PR Seshadri) പറഞ്ഞു.

ഈ വർഷം സോഫ്റ്റ് ലോഞ്ച് ചെയ്യാനുള്ള പദ്ധതികളോടെയാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഉപഭോക്താക്കൾക്ക് അക്കൗണ്ടുകൾ തുറക്കാനും വായ്പകൾ നേടാനും എല്ലാ സേവനങ്ങളും വിദൂരമായി ആക്‌സസ് ചെയ്യാനും അനുവദിക്കുന്ന പൂർണ്ണമായ ഡിജിറ്റൽ സേവനമാണ് ഒരുക്കുന്നത്. ഡിജിറ്റൽ എഫ്‌ഡിയും വ്യക്തിഗത വായ്പാ ഉൽപ്പന്നങ്ങളും ഇതിനകം തന്നെ നിലവിലുണ്ട്. ഓട്ടോ ലോണുകൾ അടക്കമുള്ളവയാണ് പൂർണ്ണമായും ഡിജിറ്റൈസ് ചെയ്യുന്നതോടെ കൊണ്ടുവരിക-അദ്ദേഹം പറഞ്ഞു.

Thrissur-based South Indian Bank is set to launch a fully digital banking platform this year, offering comprehensive online services.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version