വിമാനത്താവളങ്ങളിൽ ലഗേജ് എളുപ്പത്തിൽ കണ്ടുപിടിക്കുന്നതിന് നിരവധി ഹൈടെക് ട്രാക്കിങ് ഉപകരണങ്ങളും എയർ ടാഗിങ്ങുമെല്ലാം ഇന്ന് സജീവമാണ്. എന്നാൽ എത്ര ഹൈടെക്കായാലും ഇന്ത്യക്കാർ അതിൽ ഒരു ദേശി ടച്ച് കൊണ്ടുവരും എന്ന് പറയുകയാണ് ഒരു ഡോക്ടർ. വിമാനത്താവളത്തിൽ എയർ ടാഗിനൊപ്പം ലഗേജുകളിൽ കെട്ടിയിട്ടിരിക്കുന്ന റിബ്ബൺ ചൂണ്ടിക്കാട്ടിയാണ് ഡോ. ഫറാസ് അലി എന്നയാൾ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

സ്യൂട്ട്കേസുകളിൽ തിളക്കമുള്ള റിബ്ബണുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നതായി വീഡിയോയിൽ ഡോ. അലി ചൂണ്ടിക്കാണിക്കുന്നു. “നിങ്ങൾ എയർടാഗുകളെക്കുറിച്ച് കേട്ടിട്ടുണ്ടാകും, പക്ഷേ ദേശി ടാഗുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ?” എന്ന കമന്റോടു കൂടിയാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എയർ ടാഗിലും എത്രയോ മികച്ചതാണ് ഈ ദേശി ടാഗുകളെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

ഡോക്ടർ പോസ്റ്റ് ചെയ്ത രസകരമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. യൂനിവേർസൽ പ്രശ്നത്തിന് സിംപിൾ സൊല്യൂഷൻ എന്ന തരത്തിൽ നിരവധി കമന്റുകളാണ് നിറയുന്നത്.

A viral video by Dr. Faraz Ali highlights how vibrant ribbons, or ‘desi tags,’ offer a simple, effective, and low-cost alternative to AirTags for identifying luggage at airports.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version