അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അദാനി ഗ്രൂപ്പ് (Adani group) വിമാനത്താവള രംഗത്ത് 96000 കോടി രൂപ നിക്ഷേപിക്കും. വിമാനത്താവളങ്ങളിലെ അടിസ്ഥാന സൗകര്യ-റിയൽ എസ്റ്റേറ്റ് വികസനത്തിനായാണ് നിക്ഷേപം. നിലവിൽ ഏഴ് വിമാനത്താവളങ്ങളുടെ നടത്തിപ്പാണ് അദാനിക്കുള്ളത്. ഇതോടൊപ്പം നവി മുംബൈ വിമാനത്താവളം (Navi Mumbai International Airport) കൂടി ഈ ഒക്ടോബറിൽ പട്ടികയിൽ ചേരാനിരിക്കെയാണ് ഗ്രൂപ്പിന്റെ വൻ നിക്ഷേപ പ്രഖ്യാപനം.
ഇന്ത്യയിലെ സാധ്യതകൾ വളരെ വലുതാണെന്ന് അദാനി എയർപോർട് (Adani Airport) മേധാവി ജീത് അദാനി (Jeet Adani) പറഞ്ഞു. അഞ്ച് വർഷത്തെ റോളിംഗ് പ്ലാനിംഗ് ആണ് കമ്പനി നടത്തുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ, വിമാനത്താവളങ്ങളിലെ അടിസ്ഥാന സൗകര്യ-റിയൽ എസ്റ്റേറ്റ് രംഗത്ത് വരാനിരിക്കുന്ന മൊത്തം നിക്ഷേപം ഏകദേശം 95,000-96,000 കോടി രൂപയാണ്. ഈ നിക്ഷേപത്തിന്റെ ഭൂരിഭാഗവും നവി മുംബൈ വിമാനത്താവളം, മുംബൈ വിമാനത്താവളം (Mumbai CSMIA) എന്നിവയിലായിരിക്കും-അദ്ദേഹം പറഞ്ഞു. അതേസമയം, വിദേശത്തെ എയർപോർട്ട് ബിസിനസ് വിപുലീകരിക്കാൻ ഉടനടി പദ്ധതികളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Adani Group plans a massive ₹96,000 crore investment over five years to enhance airport infrastructure and real estate, focusing on Mumbai and Navi Mumbai airports.