എഐയിൽ പ്രവർത്തിക്കുന്ന ലൈബ്രറി ഉപയോഗിച്ച് പരമ്പരാഗത വൈദ്യശാസ്ത്ര പരിജ്ഞാനം ഡിജിറ്റൈസ് ചെയ്യുന്ന ആദ്യ രാജ്യമായി ഇന്ത്യ. പരമ്പരാഗത ആരോഗ്യ രീതികൾ സംരക്ഷിക്കുന്നതിനും ഭാവി ഗവേഷണങ്ങളെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിട്ടാണ് ആയുർവേദം, സിദ്ധ, സോവ-റിഗ്പ തുടങ്ങിയവ ട്രഡീഷണൽ നോളേജ് ഡിജിറ്റൽ ലൈബ്രറി (TKDL) വഴി ഡിജിറ്റൈസ് ചെയ്തിരിക്കുന്നത്. കൃത്രിമബുദ്ധി ഉപയോഗിച്ച് പരമ്പരാഗത വൈദ്യശാസ്ത്ര സംവിധാനങ്ങളുടെ എല്ലാ വിവരങ്ങളും ഡിജിറ്റൽ മോഡിൽ ലഭ്യമാക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായാണ് ഇതോടെ ഇന്ത്യ മാറിയിരിക്കുന്നത്.

ആയുർവേദം, യുനാനി തുടങ്ങിയ പുരാതന ആരോഗ്യ പരിജ്ഞാനങ്ങൾ ഇന്നത്തെ ലോകത്ത് എങ്ങനെ സംരക്ഷിക്കാനും പഠിക്കാനും ഉപയോഗിക്കാനും കഴിയും എന്നതിനുള്ള വഴിത്തിരിവാണ് നീക്കം. ലോകാരോഗ്യ സംഘടനയുടെയും (WHO) ഇന്ത്യൻ സർക്കാരിന്റെയും പിന്തുണയോടെ നടപ്പിലാക്കിയിരിക്കുന്ന ഈ ശ്രമം നൂറ്റാണ്ടുകൾ പഴക്കമുള്ള രീതികൾക്ക് ആധുനിക ഉപകരണങ്ങൾ എങ്ങനെ പുതുജീവൻ നൽകുമെന്ന് കാണിക്കുന്നതാണ്. ആയുർവേദം, യുനാനി, സിദ്ധ, സോവ-റിഗ്പ, ഹോമിയോപ്പതി തുടങ്ങിയ വിജ്ഞാന സംവിധാനങ്ങളെ ദുരുപയോഗത്തിൽ നിന്ന് സംരക്ഷിക്കുന്നതിനും, കൃത്യതയോടെ പഠിക്കുന്നതിനും, പ്രയോഗിക്കുന്നതിനും വേണ്ടിയുള്ള മികച്ച ശ്രമമാണ് ടികെഡിഎല്ലിന്റെ ഡിജിറ്റലൈസേഷനിലൂടെ സാധ്യമാകുന്നതെന്ന് അധികൃതർ അറിയിച്ചു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗമാണ് ടികെഡിഎല്ലിന്റെ പുതിയ പതിപ്പിനെ വ്യത്യസ്തമാക്കുന്നത്. സങ്കീർണ്ണ വിവരങ്ങൾ സംഘടിപ്പിക്കുന്നതിനും, പാറ്റേണുകൾ ട്രാക്ക് ചെയ്യുന്നതിനും, പരമ്പരാഗത പരിഹാരങ്ങളും ആധുനിക രോഗങ്ങളും തമ്മിലുള്ള സാധ്യമായ ബന്ധങ്ങൾ കണ്ടെത്തുന്നതിനും ഡാറ്റാബേസ് മെഷീൻ ലേണിംഗ് ഉപകരണങ്ങൾ ഉപയോഗിച്ചാണ് പ്രവർത്തനം.

India becomes the first country to digitize traditional medicine using an AI-powered library (TKDL), preserving ancient knowledge and aiding future research.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version