സൈനിക വ്യോമയാനത്തിൽ ലോകത്തെ നമ്പർ വൺ സ്ഥാനത്ത് തുടർന്ന് അമേരിക്ക. വേൾഡ് പോപ്പുലേഷൻ റിവ്യൂ (World Population Review) സമാഹരിച്ച ഡാറ്റ പ്രകാരം പട്ടികയിൽ ആദ്യ പത്തിലുള്ള മറ്റ് രാജ്യങ്ങൾ ചേർന്ന് ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ വിമാനങ്ങങ്ങളാണ് അമേരിക്കയുടെ പക്കലുള്ളത്. 14486 വിമാനങ്ങളാണ് യുഎസ്സിനുള്ളത്. 2600ലധികം ഫൈറ്റർ വിമാനങ്ങൾ അടക്കമാണിത്.

2,296 ആകെ വിമാനങ്ങളും 600ലധികം ഫൈറ്റർ വിമാനങ്ങളുമായി ഇന്ത്യ പട്ടികയിൽ നാലാമതാണ്. 498 ഹെലികോപ്റ്ററുകളും 282 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റുകളും ഇന്ത്യയ്ക്കുണ്ട്. അതേസമയെ യുഎസ്സിന്റെ പക്കൽ 5,509 ഹെലികോപ്റ്ററുകളും 1,020 ട്രാൻസ്പോർട്ട് എയർക്രാഫ്റ്റുകളുമുണ്ട്.

റഷ്യൻ എയ്‌റോസ്‌പേസ് ഫോഴ്‌സ് (VKS), പീപ്പിൾസ് ലിബറേഷൻ ആർമി എയർഫോഴ്‌സ് (PLAAF) എന്നീ റഷ്യയിലെയും ചൈനയിലെയും വ്യോമസേനകൾ മൊത്തം സൈനിക വിമാനങ്ങളുടെ എണ്ണത്തിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്സ് (USAF), നേവി (USN), ആർമി (USA), മറൈൻ കോർപ്സ് (USMC) എന്നിവയുൾപ്പെടെയുള്ള യുഎസ് സായുധ സേനകൾ ജോയിന്റ് ബേസ് ആൻഡ്രൂസ് (ADW), നെല്ലിസ് എയർഫോഴ്സ് ബേസ് (LSV) തുടങ്ങിയ പ്രധാന താവളങ്ങളിൽ നിന്നാണ് പ്രവർത്തിക്കുന്നത്.

As of 2025, the US commands the world’s largest air force (14,486 aircraft), far outranking Russia (2nd), China (3rd), and India (4th) in overall fleet size and specialized capabilities.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version