എമർജൻസി ക്വാട്ട (EQ) അനുസരിച്ചുള്ള ടിക്കറ്റ് ബുക്കിംഗ് നിയമങ്ങൾ
എമർജൻസി ക്വാട്ട (EQ) അനുസരിച്ചുള്ള ടിക്കറ്റ് ബുക്കിംഗ് നിയമങ്ങൾ കർശനമാക്കി ഇന്ത്യൻ റെയിൽവേ (Indian Railway). യാത്രയ്ക്ക് ഒരു ദിവസം മുൻപെങ്കിലും എമർജൻസി ക്വാട്ട ടിക്കറ്റിനുള്ള അപേക്ഷകൾ സമർപ്പിക്കണമെന്ന പുതിയ മാർഗനിർദേശമാണ് റെയിൽവേ കൊണ്ടുവന്നിരിക്കുന്നത്.

വിഐപികൾ, റെയിൽവേ ജീവനക്കാർ, അത്യാവശ്യ വൈദ്യസഹായം ആവശ്യമുള്ള യാത്രക്കാർ എന്നിവർക്കായാണ് ഇക്യു സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നത്. എന്നാൽ ഈ സൗകര്യം ദുരുപയോഗം ചെയ്യപ്പെടുന്നതായി പരാതികൾ ഉണ്ടായിരുന്നു. അവസാന നിമിഷത്തെ അപേക്ഷകളുടെ ഫലമായി ചാർട്ട് തയ്യാറാക്കുന്നത് വൈകുന്നതായും ഇത് വെയിറ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റുകൾ ഉറപ്പാക്കുന്നതിനെ ബാധിക്കുന്നതായുമായിരുന്നു പരാതി. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് പുതിയ തീരുമാനം.

റിസർവേഷൻ ചാർട്ട് സമയക്രമീകരണം, തത്കാൽ ബുക്കിങ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് റെയിൽ അടുത്തകാലത്ത് കൊണ്ടുവന്ന മാറ്റങ്ങളുടെ തുടർച്ചയാണ് ഇക്യു ടിക്കറ്റ് ബുക്കിങ്ങിലെ പുതിയ മാർഗനിർദേശങ്ങൾ. സമയബന്ധിതമായി ചാർട്ട് തയ്യാറാക്കുന്നത് ഉറപ്പാക്കാനും പ്രവർത്തന കാലതാമസം ഒഴിവാക്കാനും ഈ നീക്കത്തിലൂടെ റെയിൽവേയ്ക്ക് സാധിക്കും. പുതിയ നിർദേശപ്രകാരം രാത്രി 12 മണിക്ക് ശേഷവും ഉച്ചയ്ക്ക് 2 മണി വരെയും പുറപ്പെടുന്ന ട്രെയിനുകളിലേക്കുള്ള ഇക്യു അപേക്ഷകൾ, യാത്രയുടെ തലേദിവസം ഉച്ചയ്ക്ക് 12 മണിക്കുള്ളിൽ ഇക്യു സെല്ലിൽ ലഭിച്ചിരിക്കണം. ട്രെയിൻ പുറപ്പെടുന്ന ദിവസം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ലെന്നും റെയിൽവേ വ്യക്തമാക്കി.

Indian Railways has tightened Emergency Quota (EQ) ticket rules, requiring applications a day in advance to streamline bookings and prevent misuse.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version