ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ആയതിലൂടെയും ഇംഗ്ലണ്ടിനെതിരെയുള്ള മിന്നും പ്രകടനത്തിലൂടെയും വാർത്തകളിൽ ഇടം നേടുകയാണ് യുവ താരം ശുഭ്മാൻ ഗിൽ (Shubman Gill). ഇതോടെ അദ്ദേഹത്തിന്റെ ആസ്തി സംബന്ധിച്ചുള്ള കാര്യങ്ങളും വാർത്തകളിൽ ഇടം പിടിക്കുന്നു.
ഏറ്റവും പുതിയ കണക്കുകൾ പ്രകാരം താരത്തിന്റെ ആസ്തി 34 കോടി രൂപയായി വർധിച്ചിരിക്കുകയാണ്. 4 കോടി രൂപ മുതൽ ഏഴ് കോടി രൂപ വരെയാണ് ഗില്ലിന്റെ വാർഷിക വരുമാനം. ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ കൂടിയായ ഗിൽ അതിൽ നിന്നു മാത്രം സീസണിൽ 16.5 കോടി രൂപ സമ്പാദിക്കുന്നു. ക്രിക്കറ്റ് വരുമാനത്തിനു പുറമേ ബ്രാൻഡിങ്ങിലൂടെയും പരസ്യചിത്രങ്ങളിലെ അഭിനയത്തിലൂടെയും താരം വൻ തുക സമ്പാദിക്കുന്നു.

സമ്പാദ്യത്തിനൊത്ത ജീവിതശൈലി തന്നെയാണ് ഗില്ലിന്റേത്. ലക്ഷ്വറി മിഡ് സൈസ് എസ് യുവി റേഞ്ച് റോവർ വെലാർ, മെഴ്സിഡേഴ്സ് ബെൻസ് ഇ 350 തുടങ്ങിയ അത്യാഢംബര വാഹനങ്ങളാണ് താരത്തിന്റെ ഗാരേജിലുള്ളത്.