കേരള സ്റ്റാർട്ടപ്പ് മിഷൻ (KSUM) സംഘടിപ്പിച്ച കേരള ഇന്നൊവേഷൻ ഫെസ്റ്റിവൽ (KIF) ക്രിയേറ്റേർസ് സമ്മിറ്റിൽ അതിഥിയായെത്തി പ്രശസ്ത യൂട്യൂബർ അർജുൻ സുന്ദരേശൻ (Arjun Sundaresan) എന്ന അർജ് യു (Arjyou). റോസ്റ്റ് വീഡിയോകളിലൂടെയും മറ്റും സമൂഹമാധ്യമങ്ങളിൽ തരംഗമായ അർജുൻ ഇപ്പോൾ സിനിമാ അഭിനയത്തിലേക്കു കൂടി പ്രവേശിച്ചിരിക്കുകയാണ്. കെഐഎഫ് വേദിയിൽ കണ്ടന്റ് മേഖലയിലെ മാറ്റങ്ങളെക്കുറിച്ച് അർജുൻ ചാനൽ അയാം സിഇഒ നിഷ കൃഷ്ണനുമായി സംസാരിച്ചു.
ആളുകളുടെ അറ്റൻഷൻ സ്പാൻ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് റീൽസ് പോലുള്ള ഷോർട്ട് കണ്ടൻ്റുകൾക്ക് ഏറെ പ്രാധാന്യം ലഭിക്കുന്നത്. ഫോളോവേഴ്സ് കൂട്ടാൻ എപ്പോഴും ഷോർട്ട് കണ്ടന്റുകളാണ് നല്ലത്. കാരണം അതിനടിയിൽത്തന്നെ സബ്സ്ക്രൈബ് ബട്ടൺ പോലുള്ളവ ഉണ്ടാകും. ദൈർഘ്യമുള്ള കണ്ടന്റുകളിലെ പോലെ വീഡിയോയിൽ കയറി സബ്സ്ക്രൈബ് ചെയ്യേണ്ട കാര്യമില്ല. സബ്സ്ക്രൈബേർസ് കൂടുതൽ വേണമെങ്കിൽ ഷോർട്ട് കണ്ടന്റുകൾ ചെയ്യുക. എന്നാൽ റെവന്യൂ ഇപ്പോഴും കൂടുതലുള്ളത് ദൈർഘ്യമുള്ള കണ്ടന്റുകൾക്കാണ്. ഭാവിയിൽ ഇത് മാറിയേക്കാം എന്ന് അർജുൻ പറയുന്നു. അതുകൊണ്ടു ഷോർട്ട്-ലോങ് കണ്ടന്റുകൾ ഒരുപോലെ കൊണ്ടുപോകുന്നതാണ് നല്ലത്.

യൂട്യൂബർമാർ പോലുള്ളവർ സിനിമയിൽ എത്തുമ്പോൾ മാർക്കറ്റ് ചെയ്യാൻ കുറച്ചുകൂടി എളുപ്പമാണെന്ന് അർജുൻ അഭിപ്രായപ്പെടുന്നു. പുതുമുഖം എന്നതിനപ്പുറം ആളുകൾക്ക് പരിചിതരായവരാകും യൂട്യൂബേർസ്. ഇഷ്ടമുള്ള ആളുകളെ ബിഗ് സ്ക്രീനിൽ കാണുന്നത് പ്രേക്ഷകർക്കും കൗതുകമുണ്ടാക്കും. ഇതുവരെ ലഭിക്കാത്ത പുതിയ അനുഭവമാണ് സിനിമയിൽ നിന്നും ലഭിച്ചത്. സിനിമ ഓഗസ്റ്റിൽ റിലീസാകും. അതിൽ വലിയ സന്തോഷമുണ്ട്-അർജുൻ പറഞ്ഞു.
Popular YouTuber Arjyou, Arjun Sundaresan, spoke at KSUM’s KIF Creators Summit, sharing insights on content trends, short-form video, and his foray into Malayalam cinema.