ഇന്ത്യയിൽ ആദ്യ ഷോറൂം ആരംഭിച്ച് വിയറ്റ്നാമീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ വിൻഫാസ്റ്റ് (VinFast). ഗുജറാത്തിലെ സൂറത്തിലാണ് കമ്പനി ആദ്യ ഷോറൂം ആരംഭിച്ചിരിക്കുന്നത്. ആഗോള ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്ലയുടെ (Tesla) ഇന്ത്യൻ പ്രവേശനത്തിനു പിന്നാലെയാണ് ഇലക്ട്രിക് വാഹനരംഗത്തെ മറ്റൊരു പ്രമുഖ ബ്രാൻഡും ഇന്ത്യയിലേക്കെത്തിയിരിക്കുന്നത്.

വിൻഫാസ്റ്റ് VF7 ഇലക്ട്രിക് എസ്യുവിയുമായാണ് കമ്പനി ഇന്ത്യയിലേക്കെത്തുന്നത്. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലെ പുതിയ ഫാക്ടറിയിലാണ് വിൻഫാസ്റ്റ് VF7 അസംബിൾ ചെയ്യുന്നത്. ഇത് വാഹനത്തിന്റെ വിലയിലും വലിയ സ്വാധീനം ചെലുത്തും. വാഹനത്തിന്റെ എർത്ത്, വിൻഡ്, സ്കൈ എന്നീ മൂന്ന് വേരിയന്റുകളാണ് വിപണിയിലെത്തുന്നത്. മഹീന്ദ്ര XUV.e9, BYD Atto 3, ഹ്യുണ്ടായിയുടെയും ടാറ്റയുടെയും വരാനിരിക്കുന്ന EV എസ്യുവികൾ തുടങ്ങിയവയുമായാണ് വിൻഫാസ്റ്റ് വി7ന്റെ മത്സരം.