സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. നാല് ജില്ലാ കലക്ടർമാർ അടക്കം 25 ഉദ്യോഗസ്ഥരെയാണ് ഇതിന്റെ ഭാഗമായി സ്ഥലംമാറ്റിയിരിക്കുന്നത്. എറണാകുളം ജില്ലാ കലക്ടറായി ജി. പ്രിയങ്കയും പാലക്കാട് ജില്ലാ കലക്ടറായി എം.എസ്. മാധവിക്കുട്ടിയും നിയമിതരായി. അതേസമയം കോട്ടയം, ഇടുക്കി ജില്ലാ കലക്ടർമാരായി ചേതൻ കുമാർ മീന, ഡോ. ദിനേശൻ ചെറുവത്ത് എന്നിവർ യഥാക്രമം നിയമിതരായി.

ഡോ. കെ വാസുകി പൊതു വിദ്യാഭ്യാസ സെക്രട്ടറിയായി നിയമിതയായപ്പോൾ വാസുകിയുടെ ഒഴിവിൽ തൊഴിൽ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായി എസ്. ഷാനവാസ് ചുമതലയേൽക്കും. പഞ്ചായത്ത് ഡയറക്ടർ സ്ഥാനവും എസ്. ഷാനവാസ് വഹിക്കും. പൊതുവിദ്യാഭ്യാസ ഡയറക്ടറായി എൻ.എസ്.കെ. ഉമേഷിനെയും നിയമിച്ചിട്ടുണ്ട്. ഷീബാ ജോർജിനെ ആരോഗ്യവകുപ്പ് അഡീഷണൽ സെക്രട്ടറിയായും ബി. അബ്ദുൽ നാസറിനെ ന്യൂനപക്ഷ വകുപ്പ് അഡീഷണൽ സെക്രട്ടറിയായും നിയമിച്ചു
A major IAS reshuffle in Kerala sees four district collectors, the Public Education Director, and 25 other officials transferred, bringing significant administrative changes.