ഇറ്റാലിയൻ ട്രക്ക് നിർമാണ കമ്പനിയായ ഇവേക്കോ (Iveco) ഏറ്റെടുക്കാൻ ടാറ്റ മോട്ടോർസ് (Tata Motors). നിലവിലെ ഉടമകളായ അന്യാലി ഫാമിലിയിൽ (Agnelli family) നിന്നും 4.5 ബില്യൺ ഡോളറിനാണ് ടാറ്റ മോട്ടോർസ് ഇവേക്കോ ഏറ്റെടുക്കുക. ടാറ്റ മോട്ടോർസിന്റെ ഏറ്റവും വലിയ അക്വിസിഷനും ടാറ്റ ഗ്രൂപ്പിന്റെ (Tata Group) തന്നെ രണ്ടാമത്തെ വലിയ ഏറ്റെടുക്കലുമാണിത്.

ഇറ്റലിയിലെ ടുറീൻ ആസ്ഥാനമായുള്ള ട്രക്ക് നിർമാണ കമ്പനിയാണ് ഇൻഡസ്ട്രിയൽസ് വെഹിക്കിൾസ് കോർപറേഷൻ എന്ന ഇവേക്കോ. ലൈറ്റ്, മീഡിയം, ഹെവി കൊമേഴ്സ്യൽ വാഹന നിർമാണ രംഗത്ത് അൻപതു വർഷത്തോളം പാരമ്പര്യമുള്ള കമ്പനിയാണ് ഇവേക്കോ. യൂറോപ്പ്, ചൈന, റഷ്യ, ഓസ്ട്രേലിയ, ലാറ്റിൻ അമേരിക തുടങ്ങിയ ഇടങ്ങളിൽ പ്രൊഡക്ഷൻ പ്ലാൻ്റുകളുള്ള ഇവേക്കോയ്ക്ക് 160 രാജ്യങ്ങളിലായി 5000ത്തിലധികം സെയിൽസ് ആൻഡ് സർവീസ് ഔട്ട്ലെറ്റുകളുണ്ട്.
Tata Motors makes its largest acquisition, set to buy Italian truck maker Iveco from the Agnelli family for $4.5 billion, boosting its global presence.