ഇന്ത്യൻ ഐ.ടി മേഖലയിലെ തൊഴിൽനഷ്ട ഭീതിയ്ക്കിടെ ഇൻഫോസിസ് നടത്തുന്ന 20,000 പുതിയ നിയമനം ഏറെ പ്രതീക്ഷ നൽകുന്നതാണ്.
2025-ൽ 20,000 പുതിയ ഡിഗ്രിയുടമകളെ വിവിധ തൊഴിലിനായി നിയോഗിക്കുമെന്ന് CEO സലിൽ പരേഹ് അറിയിച്ചു.

AI, ഓട്ടോമേഷൻ, റിസ്ക്കില്ലിംഗ് എന്നിവയിൽ വലിയ നിക്ഷേപമാണ് കമ്പനി നടത്തുന്നത്. ഇതിന്റെ ഭാഗമായി ഇതുവരെ 2.75 ലക്ഷം ജീവനക്കാരെ AI മേഖലയിൽ പരിശീലിപ്പിച്ചിരിക്കുന്നു. ഈ നീക്കം, ഇൻഫോസിസിനെ പുതിയ സാങ്കേതിക കാലത്തിനായി തയ്യാറാക്കുന്നതായി കമ്പനി വ്യക്തമാക്കി.
ഇത് കമ്പനിയുടെ AI അടിസ്ഥാനത്തിലുള്ള ദീർഘകാല വളർച്ചാ പദ്ധതിയുടെ ഭാഗമായാണ്. കൂടുതൽ ഓട്ടോമേഷൻ, അനാലിറ്റിക്സ്, കസ്റ്റമർ സർവീസ് മെച്ചപ്പെടുത്തലുകൾ തുടങ്ങിയവയ്ക്ക് എഐയും മനുഷ്യശക്തിയും ചേർന്നുള്ള പ്രവർത്തനം അനിവാര്യമാണ്. AI ജോലി കൂടുതൽ ലളിതമാക്കുകയും പ്രൊഡക്ടിവിറ്റി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ അതിനൊപ്പം മനുഷ്യ കഴിവുകളും അത്യാവശ്യമാക്കേണ്ടതുണ്ടെന്ന് സിഇഒ വ്യക്തമാക്കി.
TCS പോലുള്ള മറ്റ് ഐ.ടി കമ്പനികൾ, വലിയ തോതിൽ പിരിച്ചു വിടൽ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇൻഫോസിസിന്റെ പുതിയ നിയമനം എന്നത് ഐടി മേഖലയിൽ ആശ്വാസം നൽകുന്ന വാർത്തയാണ്. TCS ഇതുവരെ 12,000-ൽ കൂടുതൽ ജീവനക്കാരെ ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ഐ.ടി ലേഔഫ് എന്ന നിലയ്ക്കാണ് ഇത് രേഖപ്പെടുത്തുന്നത്.നാസ്കോം റിപ്പോർട്ട് പ്രകാരം ഇനിയും തൊഴിൽ നഷ്ടപ്പെടലുകൾ ഉണ്ടാകും.
പുതിയ കാലത്തിൻ്റെ ആവശ്യങ്ങൾക്കനുസരിച്ച്, സോഫ്റ്റ്‌വെയർ ഡെവലപ്മെന്റിലും കസ്റ്റമർ സർവീസിലും 5% മുതൽ 20% വരെ പ്രൊഡക്ടിവിറ്റി കൂട്ടാൻ എഐയ്ക്ക് കഴിയുന്നുണ്ട്. എന്നാൽ മനുഷ്യൻ്റെ പങ്ക് ഇപ്പോഴും നിർണ്ണായകമാണെന്ന് CEO വ്യക്തമാക്കിയിട്ടുണ്ട്.ഡിഗ്രി കഴിഞ്ഞ 20,000 പേർക്കാണ് 2025 വർഷം കമ്പനി തൊഴിൽ ഉറപ്പാക്കുന്നത്.
കമ്പനിയുടെ ദീർഘകാല വളർച്ച മുൻനിർത്തി ഉദ്യോഗം കുറയ്ക്കാതെ പുതിയ തലമുറയെ സമീപിക്കുകയാണ് വേണ്ടതെന്ന് ഇൻഫോസിസിസ് സിഇഒ ചൂണ്ടിക്കാട്ടുന്നു.നമ്മുടെ ലക്ഷ്യം സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കൊപ്പം തന്നെ മനുഷ്യ ശക്തിയുടെ വികസനവുമാണെന്ന് അദ്ദേഹം പറഞ്ഞു.
Amid rising job loss concerns in the IT sector, Infosys CEO Salil Parekh has confirmed that the company will hire 20,000 fresh graduates in 2025. This move comes as part of Infosys’ long-term strategy focused on AI, automation, and reskilling. Over 2.75 lakh employees have already been trained in AI and related fields.