ബ്രഹ്മപുരം മാലിന്യ ഡമ്പിംഗ് യാർഡിൽ ബയോമൈനിംഗ് നടത്താൻ ചുമതലപ്പെടുത്തിയിരിക്കുന്ന കമ്പനിയുമായുള്ള കരാർ നീട്ടാൻ തീരുമാനം. പൂനെ ആസ്ഥാനമായുള്ള ഭൂമി ഗ്രീൻ എനെർജിയുമായുള്ള (Bhumi Green Energy) കരാറാണ് സെപ്റ്റംബർ 30 വരെ നീട്ടി നൽകാൻ കൊച്ചി കോർപ്പറേഷൻ തീരുമാനമെടുത്തിരിക്കുന്നത്.

കമ്പനിയുമായുള്ള കരാർ കാലാവധി മാർച്ച് മാസത്തിൽ അവസാനിച്ചിരുന്നു. എന്നാൽ ജൂൺ മാസത്തിൽ കരാർ കാലാവധി നീട്ടി നൽകണം എന്നാവശ്യപ്പെട്ട് ഭൂമി ഗ്രീൻ എനെർജി കൊച്ചി കോർപറേഷന് കത്തു നൽകി. ബിൽ തുക കൃത്യമായി കിട്ടാത്തതു കാരണമുള്ള സാമ്പത്തിക ബുദ്ധിമുട്ട്, കനത്ത മഴയെത്തുടർന്നുള്ള പ്രശ്നങ്ങൾ തുടങ്ങിയവകൊണ്ട് ബയോമൈനിംഗ് പൂർത്തിയാക്കാൻ സാധിച്ചില്ലെന്നും അതിനാൽ കാലാവധി നീട്ടി നൽകണമെന്നുമായിരുന്നു ഭൂമി ഗ്രീൻ എനെർജി കോർപറേഷനോട് ആവശ്യപ്പെട്ടത്.

അതേസമയം പ്രതിപക്ഷ അംഗങ്ങളുടെ വിയോജിപ്പിനിടെയാണു ബയോമൈനിംഗ് കരാർ നീട്ടി നൽകാനുള്ള തീരുമാനം. കമ്പനി സമയപരിധി പാലിക്കാത്തതിനാൽ കരാർ നീട്ടി നൽകരുതെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം മാനിക്കാതെയാണ് കോർപറേഷന്റെ നടപടി.

Kochi Corporation has extended the Brahmapuram biomining contract with Bhumi Green Energy until September 30, despite opposition from councillors.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version