മൊത്തം വാഹന വിൽപ്പനയിൽ 3% വളർച്ച രേഖപ്പെടുത്തി മാരുതി സുസുക്കി ഇന്ത്യ (Maruti Suzuki India). 2025 ജൂലൈ മാസത്തിലെ കണക്ക് പ്രകാരമാണിത്. 180526 യൂണിറ്റ് വാഹനമാണ് കമ്പനി വിൽപന നടത്തിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 175041 യൂണിറ്റ് വാഹനങ്ങൾ വിൽപന നടത്തിയ സ്ഥാനത്താണിത്. 140570 യൂണിറ്റുകളുടെ ആഭ്യന്തര വിൽപ്പന, മറ്റ് ഒറിജിനൽ എക്വിപ്മെന്റ് മാനുഫാക്ചറേർസിന്റെ (OEM) 8211 യൂണിറ്റുകളുടെ വിൽപ്പന, 31745 യൂണിറ്റുകളുടെ കയറ്റുമതി ഉൾപ്പെടെയാണ് ഈ മാസത്തെ കമ്പനിയുടെ മൊത്തം വിൽപ്പന.

മഹീന്ദ്ര ആൻഡ് മഹീന്ദ്ര (M&M), ടൊയോട്ട കിർലോസ്‌കർ മോട്ടോർ (Toyota Kirloskar Motor) എന്നിവയുടെയും വിൽപനയിൽ വർധനയുണ്ടായി. മഹീന്ദ്രയുടെ മൊത്തത്തിലുള്ള വാഹന വിൽപ്പന 83691 യൂണിറ്റാണ്. കയറ്റുമതിയുൾപ്പെടെ 26% വളർച്ചയാണ് മഹീന്ദ്രയ്ക്ക് ഉണ്ടായത്. 3% വാർഷിക വളർച്ചയോടെ 32575 യൂണിറ്റുകളുടെ വിൽപനയാണ് ടൊയോട്ടയുടേത്.

അതേസമയം ഹ്യൂണ്ടായി മോട്ടോർ ഇന്ത്യ ലിമിറ്റഡ് (HMIL), ടാറ്റ മോട്ടോഴ്‌സ് എന്നിവയ്ക്ക് ഈ മാസത്തെ വാഹന വിൽപനയിൽ ഇടിവുണ്ടായി. ഹ്യൂണ്ടായിയുടെ ഈ മാസത്തെ മൊത്തം ആഭ്യന്തര വിൽപ്പന 43973 യൂണിറ്റുകളും കയറ്റുമതി 16100 യൂണിറ്റുമായിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 49013 യൂണിറ്റ്, 15550 യൂണിറ്റ് എന്നിങ്ങനെ ഉണ്ടായിരുന്നിടത്താണിത്. ടാറ്റയ്ക്ക് ഈ മാസം പാസഞ്ചർ വാഹന വിൽപ്പനയിൽ 12% വാർഷിക ഇടിവാണ് (YoY) രേഖപ്പെടുത്തിയിരിക്കുന്നത്. 

Maruti, M&M, and Toyota report sales growth in July 2025, while Hyundai and Tata Motors experience a decline in their monthly sales.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version