എഫ്എംസിജി ഭീമനായ പി ആൻഡ് ജിയുടെ (P&G) തലപ്പത്തെത്തുന്ന ആദ്യ ഇന്ത്യക്കാരനായി മാറിയിരിക്കുകയാണ് ശൈലേഷ് ജെജുരിക്കർ (Shailesh Jejurikar). Vicks, Pampers, Tide, Gillette, Ariel തുടങ്ങിയ ബ്രാൻഡുകളുടെ മാതൃസ്ഥാപനമായ, 200 വർഷത്തോളം പഴക്കമുള്ള കമ്പനിയുടെ ആദ്യ ഇന്ത്യൻ സിഇഒയാണ് മുംബൈയിൽ ജനിച്ചുവളർന്ന ശൈലേഷ്. അടുത്ത വർഷം ജനുവരി ഒന്നു മുതൽ അദ്ദേഹം സ്ഥാനമേൽക്കും.

1989ൽ അസിസ്റ്റന്റ് ബ്രാൻഡ് മാനേജരായാണ് ശൈലേഷ് പി ആൻഡ് ജിയിൽ എത്തുന്നത്. 2021 മുതൽ കമ്പനിയുടെ സിഒഒയാണ് അദ്ദേഹം. പിതാവിന്റെ ജോലിയുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ പഠനം. ഹൈദരാബാദ് പബ്ലിക് സ്കൂളിൽ ഹൈസ്കൂൾ പഠകാലത്ത് ശൈലേഷിന്റെ സഹപാഠിയായിരുന്നു മൈക്രോസോഫ്റ്റ് (Microsoft) സിഇഒ സത്യ നദെല്ല (Satya Nadella). മികച്ച ക്രിക്കറ്റർ കൂടിയായ ശൈലേഷ് ഹൈദരാബാദ് അണ്ടർ 17 ടീമിനു വേണ്ടി കളിച്ചിട്ടുണ്ട്.

മുംബൈ എൽഫിൻസ്റ്റോൺ കോളേജിൽ (Elphinstone College ) നിന്നും ഇക്കണോമിക്സ് ബിരുദം നേടിയ ശൈലേഷ് തുടർന്ന് ലഖ്നൗ ഐഐഎമ്മിൽനിന്നും (Lucknow IIM) എംബിഎ പൂർത്തിയാക്കി. അതിനുശേഷമാണ് അദ്ദേഹം പി ആൻഡ് ജിയിൽ എത്തിയത്. 

Meet Shailesh Jejurikar,first Indian to become P&G’s CEO. A Mumbai-born executive and Satya Nadella’s classmate, he takes charge next year.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version