നേവൽ ഓഫീസർ ഇൻ ചാർജ് കേരളയായി ചുമതലയേറ്റ് കമഡോർ വർഗീസ് മാത്യു (Commodore Varghese Mathew). ആലപ്പുഴ സ്വദേശിയാണ് കമഡോർ വർഗീസ് മാത്യു. കേരള തീരത്തിന്റെ സുരക്ഷാചുമതലയുള്ള ഉദ്യോഗസ്ഥനായ നേവൽ ഓഫീസർ ഇൻ ചാർജ് ആയാണ് അദ്ദേഹം ചുമതലയേറ്റിരിക്കുന്നത്.
സൈനിക് സ്കൂൾ, നാഷണൽ ഡിഫൻസ് അക്കാഡമി (NDA) എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം 1996 ജൂലൈ 1നാണ് അദ്ദേഹം ഇന്ത്യൻ നാവികസേനയിൽ എത്തിയത്. ഗണ്ണറി, മിസൈൽ യുദ്ധ വിദഗ്ദ്ധനായ സിഎംഡിഇ വർഗീസ് മാത്യു വെല്ലിംഗ്ടൺ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിലും (Defence Services Staff College) ഗോവ നേവൽ വാർ കോളേജിലും (Naval War College) ഉന്നത സൈനിക വിദ്യാഭ്യാസം നേടിയിട്ടുണ്ട്. 2015 മുതൽ 2017 വരെയും അദ്ദേഹം നേവൽ ഓഫീസർ ഇൻ ചാർജായി സേവനമനുഷ്ഠിച്ചിരുന്നു.

Commodore Varghese Mathew has been appointed as the new Naval Officer-in-Charge for Kerala, responsible for the state’s coastal security.