യുനെസ്കോ (UNESCO) പിന്തുണയുള്ള പ്രിക്സ് വേഹ്സായ് (Prix Versailles) ആർക്കിടെക്ചറൽ അവാർഡ് സീരീസിൽ വേൾഡ്സ് മോസ്റ്റ് ബ്യൂട്ടിഫുൾ ഹോട്ടൽസ് 2025ൽ ഇടംപിടിച്ച് ഇന്ത്യയിൽ നിന്നുള്ള ഹോട്ടലും. അഞ്ച് ഭൂഗണ്ഡങ്ങളിൽ നിന്നായി 16 ഹോട്ടലുകൾ തിരഞ്ഞെടുക്കപ്പെട്ടതിലാണ് പഞ്ചാബിൽ നിന്നുള്ള ഹോട്ടലും ഇടംപിടിച്ചത്. പട്യാല (Patiala) കില മുബാറക് കോംപ്ലക്സിലെ റൺ ബാസ്, ദി പാലസ് (Ran Baas The Palace) എന്ന ഹോട്ടലാണ് പട്ടികയിൽ ഇടം നേടിയത്.
പഴയ സിഖ് കോട്ട റിനൊവേറ്റ് ചെയ്താണ് റൺ ബാസ് എന്ന ലക്ഷ്വറി ഹെറിറ്റേജ് ഹോട്ടൽ നിർമിച്ചത്. പഞ്ചാബിലെ ആദ്യ പാലസ് ഹോട്ടൽ കൂടിയാണിത്. 80 വർഷത്തോളം പൂട്ടിയിട്ട പാലസ്സാണ് ഹോട്ടലാക്കി മാറ്റിയത്. അഭ നരേൻ ലംബയുടെ (Abha Narain Lambah) നേതൃത്വത്തിൽ, പാർക്ക് ഹോട്ടലിന്റെ പ്രിയ പോളിന്റെ (Park Hotels’ Priya Paul) സഹകരണത്തോടെയായിരുന്നു റിനൊവേഷൻ. പാലസിന്റെ മുഗൾ-സിഖ് രീതി അതുപോലെ നിലനിർത്തിയായിരുന്നു നവീകരണം.

Ran Baas – The Palace in Patiala has been named one of the ‘World’s Most Beautiful Hotels of 2025’ by the UNESCO-backed Prix Versailles awards.