തിരുവനന്തപുരം അടക്കം ഇന്ത്യയിലുടനീളമുള്ള എട്ട് വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ട് വമ്പൻ പദ്ധതിയുമായി അദാനി ഗ്രൂപ്പ് (Adani Group). അദാനി എയർപോർട്ടുകൾ (Adani Airports) സ്ഥിതി ചെയ്യുന്ന 8 നഗരങ്ങളുടെ വികസനത്തിനായാണ് ഗ്രൂപ്പ് വമ്പൻ പദ്ധതിയുമായി എത്തുന്നത്. അദാനി വിമാനത്താവളങ്ങളോടു ചേർന്നുള്ള 655 ഏക്കർ നഗരപ്രദേശങ്ങളുടെ വികസനം മൂന്ന് ഘട്ടങ്ങളിലായാണ് നടക്കുക.

Adani Airports development across 8 airports

തിരുവനന്തപുരത്തിന് പുറമേ മുംബൈ (Mumbai), നവി മുംബൈ (Navi Mumbai), അഹമ്മദാബാദ് (Ahmedabad), ലഖ്നൗ (Lucknow), ജയ്പൂർ (Jaipur), ഗുവാഹത്തി (Guwahati), മംഗളൂരു (Mangaluru) വിമാനത്താവളങ്ങളോടു ചേർന്നുള്ള നഗരങ്ങളിലാണ് വികസന പ്രവർത്തനങ്ങൾ നടക്കുക. പദ്ധതിയുടെ ആദ്യ ഘട്ടമായി മുംബൈ, നവി മുംബൈ എയർപോർട്ടുകളോടു ചേർന്ന 50 ഏക്കർ നഗരപ്രദേശത്ത് വികസനപ്രവർത്തനങ്ങൾ നടക്കും. ബാക്കി ആറ് എയർപോർട്ടുകളോടു ചേർന്നുള്ള പ്രദേശങ്ങളിലും 60 ഏക്കറോളം സ്ഥലത്ത് ആദ്യഘട്ടത്തിൽ വികസനം നടക്കും.

വിമാനത്താവളങ്ങളോടു ചേർന്ന പ്രദേശങ്ങൾ വാണിജ്യവത്കരിക്കുകയാണ് വികസനത്തിന്റെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി വമ്പൻ ഹോട്ടലുകൾ, ഷോപ്പിങ് കോംപ്ലക്സുകൾ, കൺവൻഷൻ സെന്ററുകൾ, വിനോദ കേന്ദ്രങ്ങൾ തുടങ്ങിയവ ഒരുക്കും. 

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version