241 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്ത് ലോകത്തിലെ അഞ്ചാമത്തെ വലിയ വ്യോമയാന വിപണിയായി ഇന്ത്യ. 350 എയർലൈനുകളെ പ്രതിനിധീകരിക്കുന്ന ഇന്റർനാഷണൽ എയർപോർട്ട് ട്രാൻസ്പോർട്ട് അസോസിയേഷൻ (IATA) പുറത്തുവിട്ട 2024ലെ വേൾഡ് എയർ ട്രാൻസ്പോർട്ട് സ്റ്റാറ്റിസ്റ്റിക്സിന്റെ (WATS) ഏറ്റവും പുതിയ കണക്ക് പ്രകാരമാണിത്. 2023നെ അപേക്ഷിച്ച് 11.1 ശതമാനമാണ് യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്ന വളർച്ച.

പട്ടിക അനുസരിച്ച് 876 ദശലക്ഷം യാത്രക്കാരുമായി ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന വിപണിയായി യുഎസ് തുടരുകയാണ്. 741 ദശലക്ഷം യാത്രക്കാരുമായി ചൈനയാണ് രണ്ടാം സ്ഥാനത്ത്. അതേസമയം പട്ടികയിൽ യുകെ, സ്പെയിൻ എന്നീ രാജ്യങ്ങളാണ് മൂന്നും നാലും സ്ഥാനങ്ങളിൽ ഉള്ളത്. 261 ദശലക്ഷം, 241 ദശലക്ഷം എന്നിങ്ങനെയാണ് ഇരുരാജ്യങ്ങളും യഥാക്രമം കൈകാര്യം ചെയ്തിരിക്കുന്ന യാത്രക്കാരുടെ എണ്ണം.
India is now world’s 5th biggest aviation market, according to new data from the International Air Transport Association (IATA). The country handled 241 million passengers in 2024, placing it just behind the US, China, the UK and Spain.