അമേരിക്കയുടെ പുതിയ താരിഫ് നയത്തിന് മറുപടിയുമായി ഇന്ത്യ. ട്രംപ് ഭരണകൂടം ഇന്ത്യയ്ക്ക് മേൽ 25% തീരുവ ഏർപ്പെടുത്തിയതിന് മറുപടിയായി ആഭ്യന്തര ബ്രാൻഡുകൾ വികസിപ്പിക്കാനും വിപണനം ചെയ്യാനുമാണ് കേന്ദ്ര ഗവൺമെന്റ് കയറ്റുമതിക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഉയർന്ന താരിഫ് കാരണം സമ്മർദം നേരിടുന്ന സമുദ്രോൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ള നിർദ്ദിഷ്ട കയറ്റുമതികൾക്കായുള്ള തൊഴിൽ-ബന്ധിത പരിപാടികൾക്കും കേന്ദ്ര ഗവൺമെന്റ് ഒരുങ്ങുകയാണ്.

Trump Tariff

യുഎസ് താരിഫുകൾക്കിടെ സബ്‌സിഡികളുടെ പിടിയിൽ നിന്ന് പുറത്തുവരാൻ ഇന്ത്യൻ കയറ്റുമതിക്കാർ ബ്രാൻഡ് നിർമ്മാണവും പ്രൊമോഷനും നടത്തേണ്ടത് പ്രധാനമാണെന്ന് കേന്ദ്ര ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ബ്രാൻഡ് വികസന സംരംഭങ്ങൾക്കായി എക്സ്പോർട്ട് പ്രമോഷൻ കൗൺസിലുകൾ (Export Promotion Councils) ഇന്ത്യ ബ്രാൻഡ് ഇക്വിറ്റി ഫൗണ്ടേഷനുമായി (IBEF) സഹകരിക്കുമെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു. ഇന്ത്യയുടെ കയറ്റുമതി പ്രകടനത്തിൽ താരിഫുകളുടെ പ്രതികൂല ഫലങ്ങളെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിനായി ചെറുകിട കയറ്റുമതിക്കാർക്കുള്ള എക്സ്പോർട്ട് ഇൻസ്പെക്ഷൻ കൗൺസിൽ (EIC) പരിശോധനാ ഫീസിൽ കുറവു വരുത്തുമെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ നിന്നുള്ള എല്ലാ ഉൽപ്പന്നങ്ങൾക്കും അമേരിക്ക ഓഗസ്റ്റ് 7 മുതൽ 25% ഏകീകൃത തീരുവ നടപ്പാക്കും. ഇതിനുപുറമേ കൃത്യമായി നിർവചിക്കപ്പെടാത്ത പിഴയും ഈടാക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. പാകിസ്ഥാൻ, വിയറ്റ്നാം, ബംഗ്ലാദേശ്, തുർക്കി തുടങ്ങിയ രാജ്യങ്ങൾക്ക് 15-20% എന്നിങ്ങനെ കുറഞ്ഞ നിരക്കുകളാണ് ഈടാക്കുന്നത്. അതേ സ്ഥാനത്താണ് ഇന്ത്യയ്ക്ക് 25% തീരുവ.

India has responded to Trump tariff policy introduced recently. In retaliation to the Trump administration imposing a 25% tariff on Indian goods, the central government has urged exporters to develop and promote domestic brands. Additionally, the government is preparing labor-linked programs to support targeted export sectors including seafood that are facing pressure due to the high tariffs.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version