വിവരസാങ്കേതികവിദ്യാ രംഗത്തെ മാറ്റങ്ങൾ ഉൾക്കൊണ്ട് കൊച്ചിയിൽ പുതിയ ഐടി തൊഴിലിട സംവിധാനം. കേരള സർക്കാരിൻ്റെ നൂതന സംരംഭമായ ‘i by Infopark’ എന്ന ഫ്ലെക്സിബിൾ വർക്ക് സ്പേസ് ആണ് എറണാകുളം സൗത്ത് മെട്രോ സ്റ്റേഷൻ കെട്ടിടത്തിൽ പ്രവർത്തനസജ്ജമായിരിക്കുന്നത്. ഇത്തരത്തിലുള്ള ഐടി വൈവിധ്യ മാതൃക സംസ്ഥാനത്ത് ആദ്യമായാണ് ഒരുങ്ങുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

തൊഴിലിട രൂപകൽപ്പനയിൽ ആഗോള തലത്തിൽ സ്വീകരിക്കപെട്ടുവരുന്ന ‘സ്‌പെക്ട്ര’ എന്ന ന്യൂറോഡൈവേർസിറ്റി-സൗഹൃദ ആശയത്തിൽ ഊന്നിയാണ് സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഏകദേശം 48,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ 582 സീറ്റുകൾ, അതിവേഗ ഇന്റർനെറ്റ്, 100% പവർ ബാക്കപ്പ്, 24/7 സുരക്ഷ എന്നിവയ്‌ക്കൊപ്പം പ്രൊഫഷണൽ റിസപ്ഷൻ, കഫറ്റീരിയ, ഓഫീസ് പോഡ്, മീറ്റിംഗ് സോണുകൾ തുടങ്ങിയ വിപുലമായ സേവനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ടെ്.

ബിസിനസ് ആവശ്യങ്ങൾക്കനുസരിച്ച് ഓഫീസ് സ്ഥലം ക്രമീകരിക്കാൻ സഹായിക്കുന്ന വാടക വ്യവസ്ഥകളാണ് ഐയുടെ പ്രധാന സവിശേഷത. ഗിഗ് വർക്കർമാർ, ഫ്രീലാൻസർമാർ, ബഹുരാഷ്ട്ര കമ്പനികൾ, ഐടി/ഐടി അനുബന്ധ സ്ഥാപനങ്ങൾ, കേരളത്തിൽ ഗ്ലോബൽ ക്യാപബിലിറ്റി സെൻ്ററുകൾ (GCC) സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന കമ്പനികൾ എന്നിവരെയാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിലവിലെ പദ്ധതി വിജയകരമാകുന്നതിന് അനുസരിച്ച് സംസ്ഥാനത്തുടനീളം സമാനമായ കേന്ദ്രങ്ങൾ ആരംഭിക്കാനും സർക്കാർ ആസൂത്രണം ചെയ്യുന്നതായി മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

‘i by Infopark’ launches in Kochi as Kerala’s first inclusive Neurodivergent friendly coworking hub for IT professionals.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version