ഇന്ത്യയിലെ ഗൃഹോപകരണ വിപണിയിൽ കൂടുതൽ സാന്നിധ്യം ഉറപ്പിക്കാൻ ഒരുങ്ങി ജർമ്മൻ ഭീമനായ റോബർട്ട് ബോഷ് ജിഎംബിഎച്ച് (Robert Bosch Gmbh). എസി നിർമ്മാതാക്കളായ ജോൺസൺ കൺട്രോൾസ്-ഹിറ്റാച്ചി എയർ കണ്ടീഷനിംഗ് ഇന്ത്യയുടെ (Johnson Controls-Hitachi Air Conditioning India-JCHAI) നിയന്ത്രണം ഏറ്റെടുത്താണ് ബോഷിന്റെ വമ്പൻ നീക്കം.
JCHAI സ്ഥാപനങ്ങളായ ജോൺസൺ കൺട്രോൾസ്-ഹിറ്റാച്ചി എയർ കണ്ടീഷനിംഗ് യുകെ (Johnson Controls-Hitachi Air Conditioning Holding UK), ജെസിഎച്ച്എഎസി ഇന്ത്യ ഹോൾഡ് ലിമിറ്റഡ് (JCHAC India HoldCo Ltd) എന്നിവയുടെ 74.2% ഓഹരികളാണ് ബോഷ് സ്വന്തമാക്കിയിരിക്കുന്നത്.
ഓഹരി സ്വന്തമാക്കിയതിന്റെ പൂർണ സാമ്പത്തിക നിബന്ധനകൾ വെളിപ്പെടുത്തിയിട്ടില്ല. ഏറ്റെടുക്കൽ ബോഷിന്റെ 8 ബില്യൺ ഡോളറിന്റെ ആഗോള ഇടപാടുമായി ബന്ധപ്പെട്ടുള്ളതാണ്. ഏകദേശം ഒരു വർഷം മുമ്പ് ജോൺസൺ കൺട്രോൾസിൽ നിന്ന് റെസിഡൻഷ്യൽ, ലൈറ്റ് കൊമേഴ്‌സ്യൽ കെട്ടിടങ്ങൾക്കായുള്ള എസി സൊല്യൂഷൻസ് വിഭാഗം ഏറ്റെടുക്കാനുള്ള ഉദ്ദേശ്യം ബോഷ് പ്രഖ്യാപിച്ചിരുന്നു.
Bosch expands its presence in the Indian home appliances market by acquiring a 74% majority stake in Johnson Controls-Hitachi Air Conditioning India.