ഭിന്നശേഷിക്കാരുടെ ജീവിതത്തെ സഹായിക്കുന്ന മികവുറ്റ ആശയങ്ങളുമായി കൗമാരക്കാരായ കുട്ടികൾ മത്സരിച്ചപ്പോൾ അത് സാമൂഹിക പ്രസക്തിയുള്ള ടെക് ഇന്നവേഷന്റെ വേദിയായി. ‌കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ (കെ-ഡിസ്‌ക്) നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്‌ട്രൈഡ് ഇന്‍ക്ലൂസീവ് ഇന്നൊവേഷന്‍ സമ്മിറ്റിൽ മികച്ച ആശയങ്ങളവതരിപ്പിച്ച 8 എഞ്ചിനീയറിംഗ് കോളേജുകള്‍ പുരസ്‌കാരം നേടി.

ഭിന്നശേഷിക്കാരായവരുടെ ജീവിതം മെച്ചപ്പെടുത്തുന്ന ആശയങ്ങളവതരിപ്പിച്ച എറണാകുളം വിശ്വാജ്യോതി കോളജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി , പാലക്കാട് എന്‍എസ്എസ് കോളജ് ഓഫ് എഞ്ചിനീയറിംഗ് , വടകര കോളജ് ഓഫ് എഞ്ചിനീയറിംഗ്, കോട്ടയം സെയ്ന്റ്ഗിത്സ് കോളജ് ഓഫ് എഞ്ചിനീയറിംഗ് , തൃശൂര്‍ വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി , കൊല്ലം ടി കെ എം കോളജ് ഓഫ് എഞ്ചിനീയറിംഗ് , തൃശൂര്‍ സഹൃദയ കോളജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി എന്നിവര്‍ക്കാണ് പുരസ്‌കാരം. കൊച്ചിയിൽ നടന്ന സമാപന സമ്മേളനത്തില്‍ അവാര്‍ഡുകള്‍വിതരണം ചെയ്തു. ഇന്‍ക്ലൂസീവ് ഡിസൈന്‍ സാധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടും പ്രാദേശിക നൂതനാശയങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ടും ഭിന്നശേഷി സൗഹൃദപരമായ ഒരു സമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സമ്മിറ്റ് സംഘടിപ്പിച്ചത്. 

ഭിന്നശേഷി വിഭാഗം പലപ്പോഴും  ദിനചര്യകള്‍ വരെ ചെയ്യാന്‍ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. എന്നാല്‍ ടെക്‌നോളജി എങ്ങനെ അവര്‍ക്ക് കൂടി ഉപയോഗപെടുത്താമെന്നാണ്‌സ്ട്രൈഡിലൂടെ നമുക്ക് കാണാന്‍ കഴിയുന്നതെന്ന് മന്ത്രി ഡോ ആര്‍ ബിന്ദു പറഞ്ഞു. കേരളത്തെ, ഇന്ത്യയിലെ ആദ്യത്തെ ഇന്‍ക്ലൂസീവ് ഇന്നോവേഷന്‍ ടെക്‌നോളജി ഹബ് ആകി മാറ്റുക എന്ന ലക്ഷ്യത്തോടെ ആണ് സ്ട്രൈഡ് ആരംഭിച്ചിരിക്കുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. അത്തരം ആശയങ്ങളുടെ പൂർത്തീകരണത്തിന് 1 കോടി രൂപ ചിലവിൽ മേക്കർ സ്റ്റുഡിയോ നിർമ്മിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.  ഭിന്നശേഷി വിഭാഗത്തെ കൂടി പങ്കെടുപ്പിച്ചുകൊണ്ടുള്ള കോ – പ്രൊഡക്ഷനാണ് കെ ഡിസ്‌കും സ്ട്രൈഡും ചേര്‍ന്ന് മുന്നോട്ട് വയ്ക്കുന്നതെന്ന്  കെ-ഡിസ്‌ക് മെമ്പര്‍ സെക്രട്ടറി, ഡോ. പി വി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. 

Kerala building a 1 crore rupee maker studio to support neurodivergent individuals implement innovative technology ideas from young students.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version