റോക്കറ്റ് സാങ്കേതികവിദ്യയിൽ സുപ്രധാന നാഴികക്കല്ലുമായി ഇന്ത്യൻ സ്പേസ്-ടെക് സ്റ്റാർട്ടപ്പ് അഗ്നികുൽ കോസ്മോസ് (Agnikul Cosmos). ശക്തിക്കും താപ പ്രതിരോധത്തിനും പേരുകേട്ട ഉയർന്ന പ്രകടനമുള്ള സൂപ്പർഅലോയ് ഇൻകനെലിൽ (Inconel) നിന്ന് നിർമ്മിച്ച ലോകത്തിലെ ഏറ്റവും വലിയ സിംഗിൾ-പീസ് 3D-പ്രിന്റഡ് റോക്കറ്റ് എഞ്ചിൻ നിർമ്മിച്ചാണ് ഇന്ത്യൻ അഗ്നികുൽ ചരിത്രം രചിച്ചിരിക്കുന്നത്.
ഒരു മീറ്റർ നീളമുള്ള ഈ ബ്രേക്ക്‌ത്രൂ എഞ്ചിൻ, ഇന്ധന എൻട്രി (Fuel entry) മുതൽ പ്ലൂം എക്സിറ്റ് (Plume exit) വരെ വെൽഡുകളോ ജോയിന്റുകളോ ഫാസ്റ്റനറുകളോ ഇല്ലാതെ പൂർണ്ണമായും സംയോജിത ഘടകമായി പ്രിന്റ് ചെയ്‌തിരിക്കുന്നു. ഇതിലൂടെ നിർമ്മാണ സങ്കീർണ്ണത, ഉൽപ്പാദന സമയം തുടങ്ങിയവ ഗണ്യമായി കുറയ്ക്കാനായി. ഇതോടൊപ്പം പുതിയ നീക്കം റോക്കട്രിയിലെ അഡിറ്റീവ് നിർമ്മാണത്തിൽ (Additive manufacturing) അഗ്നികുലിനെ മുൻപന്തിയിൽ നിർത്തുന്നു. ഈ സിംഗിൾ-പീസ് റോക്കറ്റ് എഞ്ചിന്റെ രൂപകൽപ്പനയ്ക്കും നിർമ്മാണ പ്രക്രിയയ്ക്കും അഗ്നികുലിന് യുഎസ് പേറ്റന്റും ലഭിച്ചിരിക്കുകയാണ്.

Indian startup Agnikul Cosmos has built the world’s largest single-piece 3D-printed rocket engine from Inconel, securing a US patent for its design.
