ലക്ഷദ്വീപിനെ തേടിയെത്തി ലോകോത്തര ടൂറിസം അനുഭവങ്ങൾ. വ്യോമഗതാഗതം മെച്ചപ്പെടുത്തിയതോടെയാണ് ലക്ഷദ്വീപിനെ തേടി ലോകോത്തര സൗകര്യങ്ങളെത്തുന്നത്. ഇപ്പോൾ താജ് പ്രോപ്പർട്ടികളുടെ (Taj properties) നടത്തിപ്പുകാരും ഇന്ത്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി കമ്പനികളിൽ ഒന്നുമായ ഉണ്ടിയൻ ഹോട്ടൽസ് കമ്പനി (Undian Hotels Company, IHCL) ലക്ഷദ്വീപിൽ ആഢംബര റിസോർട്ടുകളുമായി എത്തിയിരിക്കുകയാണ്.

Lakshadweep gets 2 Taj Group resorts

ലക്ഷദ്വീപിലെ ബംഗാരം ദ്വീപിലാണ് താജ് ബംഗാരം (Taj Bangaram) എന്ന ആഢംബര റിസോർട്ട് ആരംഭിച്ചിട്ടുള്ളത്. ഇതിനു പുറമേ ലക്ഷദ്വീപിൽ കോറൽ പേൾ (Coral Pearl) എന്ന റിസോർട്ടും ഐഎച്ച്സിഎൽ ആരംഭിച്ചുകഴിഞ്ഞു. ലക്ഷദ്വീപിൽ ആരംഭിച്ചിരിക്കുന്ന ഈ രണ്ട് ആഢംബര റിസോർട്ടുകൾ ദ്വീപിനെ ആഗോള ടൂറിസം ഭൂപടത്തിൽ രേഖപ്പെടുത്തുമെന്ന്  ഐഎച്ച്‌സിഎൽ എംഡിയും സിഇഒയുമായ പുനീത് ഛത്വാൾ (Puneet Chhatwal) പറഞ്ഞു. ദ്വീപിൽ സജ്ജീകരിച്ചിരിക്കുന്ന ഇക്കോ-റിസോർട്ടുകൾ സഞ്ചാരികൾക്ക് പ്രാദേശികതയിൽ വേരൂന്നിയ വ്യത്യസ്ത അനുഭവം വാഗ്ദാനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

The Taj Group (IHCL) is opening two new luxury resorts, Taj Bangaram and Coral Pearl, in Lakshadweep to boost global tourism.

Share.

Comments are closed.

Exit mobile version