മധ്യപ്രദേശിൽ വമ്പൻ റെയിൽ ഫാക്ടറി വരുന്നു. ഭോപ്പാലിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള റെയ്‌സൺ ജില്ലയിലെ ഒബൈദുള്ളഗഞ്ചിലാണ് 1800 കോടി രൂപ മുതൽമുടക്കിൽ അത്യാധുനിക ബിഇഎംഎൽ റെയിൽ ഹബ് ഫോർ മാനുഫാക്ചറിംഗ് (BRAHMA) യൂണിറ്റ് വരുന്നത്.

Rail factory in Madhya Pradesh

റെയിൽവേ, മെട്രോ കോച്ചുകൾ രാജ്യത്തുടനീളം നിർമ്മിച്ച് വിതരണം ചെയ്യുകയാണ് റെയിൽ ഫാക്ടറിയുടെ ലക്ഷ്യം. ഇതിനുപുറമേ കോച്ചുകൾ വിദേശത്തേക്ക് കയറ്റുമതി ചെയ്യാനും പദ്ധതിയുണ്ട്. അത്യാധുനിക ഫാക്ടറി 1500ലധികം പേർക്ക് നേരിട്ടും അല്ലാതെയും തൊഴിൽ സൃഷ്ടിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് (Mohan Yadav) പറഞ്ഞു. വിവിധ കേന്ദ്രമന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ റെയിൽ ഫാക്ടറിയുടെ തറക്കല്ലിടൽ നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

A new ₹1800 crore BEML rail factory, BRAHMA, is coming to Madhya Pradesh, aiming to manufacture and export railway and metro coaches.

Share.

Comments are closed.

Exit mobile version