ഇന്ത്യൻ പ്രീമിയർ ലീഗ് (IPL) ടീം ഉടമകൾ എന്ന നിലയ്ക്ക് കാവ്യ മാരൻ (Kavya Maran), സഞ്ജീവ് ഗോയങ്ക (Sanjiv Goenka) എന്നിവർ ക്രിക്കറ്റ് ആരാധകർക്ക് സുപരിചിതരാണ്. സൺ ഗ്രൂപ്പ് (Sun Group) ഉടമ കലാനിധി മാരന്റെ മകൾ കൂടിയായ കാവ്യ സൺറൈസേർസ് ഹൈദരാബാദ് (SRH) ടീം ഉടമയാണ്. അതേസമയം സഞ്ജീവ് ഗോയങ്ക ലഖ്നൗ സൂപ്പർ ജയന്റ്സ് (LSG) എന്ന ഐപിഎൽ ടീം ഉടമയാണ്. ഇപ്പോൾ ഇരുവരും സ്പോർട്സ് രംഗത്ത് സഹകരണത്തിന് ഒരുങ്ങുകയാണ്.

ഒളിംപിക്സ് സ്പോർട്സ് പ്രചാരണത്തിനും ഉന്നമനത്തിനുമായാണ് ഇരുവരും സഹകരിക്കുന്നത്. ഇതിനായുള്ള തെലങ്കാന സ്പോർട്സ് ഡെവലപ്മെന്റ് ഫണ്ട് (TSDF) ബോർഡ് അംഗങ്ങളാണ് ഇരുവരും. പബ്ലിക് പ്രൈവറ്റ് പാർട്ടി ഇനീഷ്യേറ്റീവായ ഈ സംരംഭത്തിലൂടെ തെലങ്കാനയുടെ ഒളിംപിക് മോഡൽ ശക്തമാക്കുകയാണ് ലക്ഷ്യം. ഇതിനായി കായിക രംഗത്തെ പ്രമുഖർ, അഡ്മിനിസ്ട്രേറ്റർമാർ, സ്പോർട്സുമായി ബന്ധപ്പെട്ട വ്യവസായ പ്രമുഖർ എന്നിങ്ങനെയുള്ളവർ അണിനിരക്കും.
IPL owners Kavya Maran (SRH) and Sanjiv Goenka (LSG) join forces to promote sports and strengthen the Olympic model in Telangana.