മദ്രാസ് ഐഐടിയിൽ ഇന്ത്യൻ ആർമി റിസേർച്ച് സെല്ലായ ‘അഗ്നിശോധ്’ (Agnishodh) ആരംഭിച്ചു. അക്കാഡമിക് ഗവേഷണത്തെ പ്രതിരോധ സാങ്കേതികവിദ്യകളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണിത്. സൈന്യത്തിന്റെ പരിവർത്തനത്തെ പിന്തുണയ്ക്കുന്ന പുതിയ കേന്ദ്രത്തിന്റെ ഉദ്ഘാടനം കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി (Upendra Dwivedi) നിർവഹിച്ചു.

ഐഐടി മദ്രാസ് റിസർച്ച് പാർക്ക് ( IIT Madras Research Park), അഡ്വാൻസ്ഡ് മാനുഫാക്ചറിംഗ് ടെക്നോളജി ഡെവലപ്മെന്റ് സെന്റർ (AMTDC), പ്രവർത്തക് ടെക്നോളജീസ് ഫൗണ്ടേഷൻ (Pravartak Technologies Foundation) തുടങ്ങിയവയുമായി സഹകരിച്ചാണ് പുതിയ ഗവേഷണ കേന്ദ്രം. ലാബ്-സ്കെയിൽ നവീകരണങ്ങളെ വിന്യസിക്കാവുന്ന സാങ്കേതികവിദ്യകളാക്കി മാറ്റുന്നതിലാണ് ഗവേഷണ കേന്ദ്രം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. ഇതിലൂടെ അഡിറ്റീവ് നിർമ്മാണം, സൈബർ സുരക്ഷ, ക്വാണ്ടം കമ്പ്യൂട്ടിംഗ്, വയർലെസ് കമ്മ്യൂണിക്കേഷൻ, ആളില്ലാ ആകാശ സംവിധാനങ്ങൾ എന്നിവയുൾപ്പെടെ ഉയർന്നുവരുന്ന മേഖലകളിലെ സൈനിക ഉദ്യോഗസ്ഥരുടെ വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കാനും ശ്രദ്ധ നൽകും

The Indian Army has established ‘Agnishodh’, a new research cell at IIT Madras to transform academic research into defense technologies.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version