കജോൾ എന്ന പേരിന് ബോളിവുഡിൽ മുഖവുരകൾ ആവശ്യമില്ല. 30 വർഷങ്ങളോളം നീണ്ട സിനിമാ കരിയറിലൂടെ കോടികളുടെ ആസ്തിയാണ് കജോൾ ഉണ്ടാക്കിയത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 249 കോടി രൂപയാണ് കജോളിന്റെ ആസ്തി.
കജോളിന്റെ സമ്പാദ്യത്തിന്റെ ഏറിയ പങ്കും അഭിനയത്തിൽ നിന്നു തന്നെയാണ്. ഇതോടൊപ്പം ബ്രാൻഡ് എൻഡോർസ്മെന്റ്, സോഷ്യൽ മീഡിയ കോളാബറേഷൻ തുടങ്ങിയവയിലൂടെയും താരം വൻ തുക സമ്പാദിക്കുന്നു. 2014ൽ മറാത്തി ചിത്രത്തിലൂടെ താരം നിർമാണരംഗത്തേക്കും ചുവടുവെച്ചു.
ഭർത്താവും ബോളിവുഡ് താരവുമായ അജയ് ദേവ്ഗണിനും മക്കൾക്കുമൊപ്പം മുംബൈ ജൂഹുവിലെ ആഢംബര ബംഗ്ലാവിലാണ് കജോൾ താമസിക്കുന്നത്. വിവിധ റിപ്പോർട്ടുകൾ അനുസരിച്ച് ഈ ബംഗ്ലാവിനു മാത്രം 60 കോടി രൂപയോളം വില വരും.
Discover Bollywood star Kajol’s luxurious lifestyle, including her ₹249 crore net worth and her stunning ₹60 crore mansion in Mumbai’s Juhu.