ഇന്ത്യൻ നിർമാണ മേഖലയിലെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ (Make in India) ദർശനത്തെ പിന്തുണച്ച്, ജർമ്മൻ ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗ് കമ്പനിയായ ട്രുംഫ് (TRUMPF) രാജ്യത്തെ ആദ്യ നിർമാണ യൂണിറ്റ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. പൂനെയിലെ പുതിയ പ്ലാന്റിൽ ട്രുംഫിന്റെ പ്രശസ്തമായ മെഷീൻ ടൂൾസ്, ലേസർ സാങ്കേതികവിദ്യ ഉപകരണങ്ങൾ തുടങ്ങിയവ ഇന്ത്യൻ വിപണിക്കും കയറ്റുമതിക്കും വേണ്ടി നിർമ്മിക്കപ്പെടും.

പൂനെയിലെ നിഘോജെയിലാണ് (Nighoje) ട്രുംഫിന്റെ നിർമാണ യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്. കമ്പനിയുടെ തന്ത്രപ്രധാനമായ വിപുലീകരണത്തിലെ നിർണായക ഘട്ടമാണ് പുതിയ യൂണിറ്റെന്നും ഇന്ത്യൻ ഉപഭൂഖണ്ഡത്തുടനീളമുള്ള സ്മാർട്ട് മാനുഫാക്ചറിംഗിനെ വേഗത്തിലാക്കുന്നതിൽ ഇത് പ്രധാന പങ്കുവഹിക്കുമെന്നും ട്രുംഫ് മെഷീൻ ടൂൾസ് സിഇഒ സ്റ്റീഫൻ മെയർ (Stephan Mayer) പറഞ്ഞു. ഇന്ത്യയെ ഭാവിയുടെ മാനുഫാക്ചറിങ് ഹബ്ബ് ആക്കി മാറ്റുന്നതിലെ നിർണായക നിക്ഷേപമാണ് നിർമാണ യൂണിറ്റ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
German engineering company TRUMPF opens its first Indian manufacturing facility in Pune, supporting the ‘Make in India’ initiative with machine tools.