ജനസംഖ്യയുടെ 70% പേരും മാംസാഹാരം കഴിക്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാൽ കുറച്ചുകാലം മുൻപു വരെയെങ്കിലും മാംസാഹാരം വീട്ടിലിരുന്നു തന്നെ വീട്ടിലെത്തിക്കുന്നതിൽ അല്ലറചില്ലറ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ആ പണി എളുപ്പമാക്കുകയാണ് ഇന്ത്യയിലെ ആദ്യ ഡി2സി മീറ്റ് യൂണിക്കോണായ (India’s first D2C unicorn) ലിഷ്യസ് (Licious) ചെയ്തത്.
2015ൽ അഭയ് ഹഞ്ജുര (Abhay Hanjura), വിവേക് ഗുപ്ത (Vivek Gupta) എന്നിവർ ചേർന്നാണ് ലിഷ്യസ് സ്ഥാപിച്ചത്. പത്ത് വർഷങ്ങൾക്ക് ഇപ്പുറം ₹685 കോടി വാർഷിക വരുമാനവുമായി മീറ്റ് ബിസിനസ്സിൽ പറപറക്കുകയാണ് ലിഷ്യസ്. ഫ്രഷ് മീറ്റ്, സീഫുഡ്, മസാല തേച്ച ഇറച്ചിയും മീനും, പ്രത്യേക സ്പ്രെഡുകൾ, ഡിപ്പുകൾ തുടങ്ങിയവയിലെല്ലാം ഇന്ന് ലിഷ്യസ് ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 2021ലാണ് ലിഷ്യസ് യൂണിക്കോൺ നേട്ടത്തിലെത്തിയത്. തൊട്ടടുത്ത വർഷം നിരവധി പ്രമുഖ നിക്ഷേപകർ ലിഷ്യസിൽ നിക്ഷേപം നടത്തി. സെറോദ (Zerodha) സ്ഥാപകരായ നിതിൻ-നിഖിൽ കമ്മത്തുമാർ (Nithin and Nikhil Kamath), ബോട്ട് (boAt) സഹസ്ഥാപകൻ അമൻ ഗുപ്ത (Aman Gupta), ട്രൂ നോർത്തിലെ (True North PE) ഹരേഷ് ചാവ്ള (Haresh Chawla) എന്നിങ്ങനെ ആ നിക്ഷേപക നിര നീളുന്നു.

ക്വാളിറ്റി, ഹൈജീൻ എന്നിവയിലെ വിട്ടുവീഴ്ചയില്ലാത്ത സമീപനവും ഉപഭോക്താക്കൾക്ക് നൽകുന്ന കൺവീനിയൻസുമാണ് ലിഷ്യസിന്റെ വിജയക്കൂട്ടായി അഭയും വിവേകും എടുത്ത് പറയുന്നത്. ഈ വിജയക്കൂട്ടുകളാണ് ബെംഗളൂരു ആസ്ഥാനമായ കമ്പനിയെ ഇന്ത്യയിലെ മറ്റ് 13 പ്രധാന നഗരങ്ങളിലേക്ക് കൂടി വ്യാപിപിച്ചതും.
Learn the success story of Licious, India’s first D2C meat unicorn. Founded in 2015, it now has a ₹685 crore annual revenue and investor support.